HOME
DETAILS

ബ്ലൂ ഗ്രീന്‍ ആല്‍ഗെകള്‍; ജലസ്രോതസുകളിലെ വില്ലന്‍

  
backup
April 07 2018 | 19:04 PM

blue-green-alkkagal



ആല്‍ഗെകള്‍ എന്ന സസ്യ സമാന സൂക്ഷ്മ ജീവികള്‍ ലോകത്തെങ്ങുമുണ്ട്. ഇവയ്ക്കു വ്യത്യസ്ത വലിപ്പവും വര്‍ഗവും സ്വഭാവവുമാണുള്ളത്. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലുമാണ് ഇവ പ്രധാനമായും വളരുന്നത്. ആവാസ വ്യവസ്ഥയിലെ ഭക്ഷ്യശൃംഖല (ഫുഡ് ചെയിന്‍)യില്‍ ആല്‍ഗകള്‍ വഹിക്കുന്ന പങ്ക് വലുതാണ്.  ആല്‍ഗകളുടെ വളര്‍ച്ചയില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുമ്പോഴാണ് ആല്‍ഗകള്‍ ബൂം എന്ന പ്രതിഭാസം സൃഷ്ടിക്കപ്പെടുന്നത്. ജലാശയം മുഴുവനായി പായല്‍ മൂടുന്ന സാഹചര്യമാണിത്. പച്ച, ബ്രൗണ്‍, ചുവപ്പ് എന്നീ നിറങ്ങളില്‍ കാണപ്പെടുന്ന ആല്‍ഗകള്‍ മൈക്രോ ആല്‍ഗകളോ സയാനോബാക്ടീരിയകളോ ആകാം. സയാനോബാക്ടീരിയകളെയാണ് പ്രധാനമായും ബ്ലൂ ഗ്രീന്‍ ആല്‍ഗെകളെന്ന് വിളിക്കുന്നത്.


ശുദ്ധജലത്തിലെ വിഷപ്പായല്‍


ശുദ്ധജലത്തില്‍ വളരുന്ന ബ്ലൂ ഗ്രീന്‍ ആല്‍ഗെകള്‍ക്ക് മാത്രമാണ് വിഷമുള്ളത്. വെള്ളത്തില്‍ വളരുന്ന മൈക്രോസ്‌കോപിക് ബാക്ടീരിയകളാണിത്. വെള്ളത്തില്‍ വച്ച് പ്രകാശസംശ്ലേഷണം നടത്താനും എളുപ്പത്തില്‍ വ്യാപിക്കാനും ഇതിനു ശേഷിയുണ്ട്. കോളനികളായി വളരുന്ന ആല്‍ഗെകളെ ആദ്യഘട്ടത്തില്‍ മൈക്രോസ്‌കോപ് വഴിയും പിന്നീട് നഗ്നനേത്രങ്ങള്‍ കൊണ്ടും കാണാനാകും. ബ്ലൂ ഗ്രീന്‍ ആല്‍ഗെകള്‍ക്ക് ഗുരുതരമായ കരള്‍, നാഡീ  രോഗങ്ങളും ചൊറിച്ചിലും വരുത്താനാകും. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും ഇതു ഭീഷണിയാണ്.


വളരുന്നതെങ്ങനെ?


കുടിവെള്ളത്തിന് നാം ആശ്രയിക്കുന്ന പുഴയിലും മറ്റും വിഷപ്പായല്‍ വളരുന്നത് അവയ്ക്കു വളരാനുള്ള സാഹചര്യം അവിടെയുണ്ടാകുന്നതു കൊണ്ടാണ്. യൂട്രോഫിക്കേഷന്‍ എന്നു വിളിക്കുന്ന ജലത്തിലൂടെയുള്ള പോഷണ വിതരണം ആല്‍ഗെകള്‍ക്ക് ലഭിക്കുന്നതാണ് ഒരു കാരണം. ഫോസ്ഫറസും നൈട്രജനും യൂട്രോഫിക്കേഷന്‍ രീതിയിലൂടെയാണ് ആല്‍ഗെകള്‍ക്ക് ലഭിക്കുന്നത്. ഇതാണ് ആല്‍ഗെകളുടെ ഭക്ഷണം. കൃഷിയിടങ്ങളിലെ വളങ്ങളിലൂടെയോ പുഴത്തീരങ്ങളിലെ മണ്ണൊലിപ്പ്, വനനശീകരണം,  പുഴയിലേക്ക് മലിനജലം ഒഴുക്കുക തുടങ്ങിയവ പുഴയില്‍ നൈട്രജനും ഫോസ്ഫറസും എത്താനും ആല്‍ഗെകള്‍ വളരാനുള്ള സാഹചര്യം ഒരുക്കാനും കാരണമാകും. വെള്ളത്തിലെത്തുന്ന ഫോസ്‌ഫേറ്റുകള്‍ അവശിഷ്ടമായി അടിഞ്ഞുകൂടുകയും ജലത്തില്‍ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ ഇത് വീണ്ടും ഫോസ്‌ഫേറ്റുകളായി ആല്‍ഗെകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.


പുഴയെങ്ങനെ വിഷത്തളങ്ങളായി?


സാധാരണ ചൂടുകാലത്താണ് ആല്‍ഗെകളുടെ വളര്‍ച്ച കൂടുതലായി കാണുന്നത്. വെള്ളത്തിന് 25 ഡിഗ്രി താപനിലയാണ് ആല്‍ഗെകളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ ചൂട്. ഈ താപനിലയില്‍  മറ്റു ആല്‍ഗെകളെക്കാള്‍ വളരെ വേഗം ബ്ലൂ ഗ്രീന്‍ ആല്‍ഗെകള്‍ വളരും. വേനല്‍ക്കാലത്ത് നല്ല വെയിലുള്ളതിനാല്‍ ഇവയുടെ വളര്‍ച്ച വേഗത്തിലാകും. തെളിഞ്ഞ ജലം സൂര്യപ്രകാശം വേഗത്തില്‍ വെള്ളത്തിലേക്ക് കടക്കുന്നതും ആല്‍ഗെ വളര്‍ച്ചയ്ക്ക് സഹായകരമാകും. കെട്ടിക്കിടക്കുകയോ ഒഴുക്ക് കുറയുകയോ ചെയ്യുന്ന വെള്ളത്തിലാണ് വിഷ ആല്‍ഗെകള്‍ വളരാന്‍ സാധ്യത കൂടുതല്‍. കൂറേകാലം അനങ്ങാതെ കെട്ടിനില്‍ക്കുന്ന വെള്ളം അശാസ്ത്രീയ തടയണകള്‍ എല്ലാം വിഷപ്പായല്‍ വളരാന്‍ കാരണമാകും. മുന്‍പ് പുഴയില്‍ അലക്കലും കുളിക്കലുമൊക്കെയായും കടത്തുവള്ളത്തിന്റെ സഞ്ചാരവുമായി ജലം എപ്പോഴും ചലിച്ചുകൊണ്ടിരുന്നു. ഇപ്പോഴിതില്ലാത്തതാണ് പായല്‍ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന മറ്റൊരു കാരണം. അശാസ്ത്രീയമായ തടയണകളും ഡാമുകളും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്.


ഗുരുതരമാണ് സാഹചര്യം


ജലത്തിന്റെ ഗുണനിലവാരത്തെ ഗുരുതരമായി ബ്ലൂ ഗ്രീന്‍ ആല്‍ഗെകള്‍ ബാധിക്കുന്നു. അതുപോലെ മനുഷ്യരെയും വളര്‍ത്തു, വന്യ മൃഗങ്ങളെയും. ആല്‍ഗെകളുടെ എണ്ണം വെള്ളത്തില്‍ കൂടുതലാണെങ്കില്‍ വെള്ളത്തിന്റെ രുചിയും മണവും വ്യത്യാസപ്പെടും. ആല്‍ഗെകള്‍ ചത്തിട്ടുണ്ടെങ്കില്‍ ജലശുദ്ധീകരണ പ്രക്രിയയിലെ അരിപ്പകളില്‍ ഇവ തടഞ്ഞു നിര്‍ത്തപ്പെടും.
ജലവിതരണ അതോറിറ്റികള്‍ക്കും ബ്ലൂ ഗ്രീന്‍ ആല്‍ഗെകള്‍ ഭീഷണിയാണ്. ജലത്തില്‍ വിഷത്തിന്റെ സാന്നിധ്യമുണ്ടാക്കുന്നതിനാലാണിത്. വെള്ളത്തിനു മുകളില്‍ പാടപോലെ പായല്‍ വരുന്നത് മറ്റു ജല സസ്യങ്ങള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാതെ വരികയും അവയുടെ നാശത്തിന് ഇടയാക്കുകയും ചെയ്യും. ജലസസ്യങ്ങളും ആല്‍ഗെകളും നശിച്ചാല്‍ അവയെ സംസ്‌കരിക്കുന്നതിന് വെള്ളത്തിലെ ഓക്‌സിജന്‍ വ്യാപകമായി ഉപയോഗിക്കപ്പെടും. ഇത് ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയാന്‍ ഇടയാക്കും. മത്സ്യങ്ങളും മറ്റും കൂട്ടത്തോടെ ചാകുന്നതിനും ഇത് ജലം ജൈവ,രാസ മലിനീകരണത്തിന്  കാരണമാകും. സയാനോബാക്ടീരിയകള്‍ പുറത്തുവിടുന്ന വിഷാംശം (ടോക്‌സിനുകള്‍) മനുഷ്യരില്‍ കരളിനെയും നാഡീവ്യവസ്ഥയെയും തകര്‍ക്കും. ബ്ലൂ ഗ്രീന്‍ ആല്‍ഗെകളിലെ കോശഭിത്തികളില്‍ കാണപ്പെടുന്ന ചൊറിച്ചിലുണ്ടാക്കുന്ന വസ്തു ഉദര, ത്വക്ക്, കണ്ണ്, ശ്വസന വ്യവസ്ഥ എന്നിവയ്ക്ക് രോഗമുണ്ടാക്കും.


വിഷം മൂന്നു തരം


ബ്ലൂ ഗ്രീന്‍ ആല്‍ഗെകള്‍ പുറംതള്ളുന്ന വിഷം മൂന്നായി തിരിക്കാം. 1. ഹെപാടോക്‌സിനുകള്‍. ഇവ കരളിന്റെ രക്തചംക്രമണ വ്യവസ്ഥയെ തകര്‍ക്കും. ഇതുമൂലം ക്ഷീണം, ഛര്‍ദി, അതിസാരം എന്നിവയുണ്ടാകും. നോഡുലാരിന്‍, മൈക്രോസിസിറ്റിന്‍ എന്നീ രണ്ടു തരത്തിലുള്ള ഹെപാടോക്‌സിനുകളാണ് വിഷപായലുകള്‍ പുറംതള്ളുന്നത്. 2. ന്യൂറോടോക്‌സിനുകള്‍. ഇവ നാഡീ ഞരമ്പുകളെയാണ് ബാധിക്കുന്നത്. അനാടോക്‌സിന്‍,സാക്‌സിടോക്‌സിന്‍ എന്നീ ന്യൂറോടോക്‌സിനുകളാണ് ബ്ലൂ ഗ്രീന്‍ ആല്‍ഗെകള്‍ പുറംതള്ളുന്ന ന്യൂറോടോക്‌സിനുകള്‍. 3. ഡെര്‍മാറ്റോക്‌സിക് ലിപോപോളിസാക്കറൈഡ്‌സ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ക്യുബിക് മില്ലി മീറ്റര്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗെയുണ്ടെങ്കില്‍ അവയുടെ കോശഭിത്തികളിലെ ലിപോപോളിസാക്കറൈഡുകള്‍ രോഗങ്ങളുണ്ടാക്കും. സാധാരണ ഇവ ഉദരരോഗങ്ങളാണ് ഉണ്ടാക്കുക. ചര്‍മത്തിനും കണ്ണിനും ഇവ രോഗമുണ്ടാക്കും.


 എങ്ങനെ പ്രതിരോധിക്കാം


മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിന്റെ ആരോഗ്യംനിലനിര്‍ത്തുകയാണ് ബ്ലൂ ഗ്രീന്‍ആല്‍ഗെകളെ പ്രതിരോധിക്കാനുള്ള പ്രധാന വഴി. ഓടകളിലെ അഴുക്കുവെള്ളം ശുദ്ധീകരിച്ച ശേഷം മാത്രം പുറംതള്ളുക, പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്താതിരിക്കുക തുടങ്ങിയവയാണ് പുഴയെ രക്ഷിക്കാനുള്ള വഴി. ആല്‍ഗെകളെ കൊല്ലാനുള്ള രാസപ്രയോഗം വെള്ളത്തില്‍ നടത്താമെങ്കിലും ഇതു ദീഘകാലടിസ്ഥാനത്തില്‍ പ്രായോഗികമല്ല. കൂടാതെ ഇത്തരം ആല്‍ജിസൈഡ് എന്ന പേരിലറിയപ്പെടുന്ന രാസവസ്തുക്കള്‍ ആല്‍ഗെകളെ കൊല്ലുന്നതോടൊപ്പം അവയുടെ കോശങ്ങളിലെ ടോക്‌സിനുകള്‍ വെള്ളത്തില്‍ കലരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.


ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാം


ബ്ലൂ ഗ്രീന്‍ ആല്‍ഗെ കണ്ടെത്തിയ ചാലിയാറിലെ വെള്ളം ശുദ്ധീകരിച്ച ശേഷം ഉപയോഗിക്കുന്നതില്‍ അപാകതയില്ല. കോയാഗുലേഷന്‍, ഫില്‍ട്രേഷന്‍, കരി ഉപയോഗിച്ചുള്ള അക്ടിവേറ്റഡ് കാര്‍ബണ്‍ ഫില്‍റ്റര്‍ എന്നീ രീതികളിലൂടെ ആല്‍ഗെകളെ ഇല്ലാതാക്കി ജലം ഉപയോഗിക്കാം. ആല്‍ജിസൈഡുകള്‍ ഉപയോഗിച്ചും വെള്ളം ശുദ്ധീകരിക്കാം.

(യു.കെയിലെ ബ്രിട്ടീഷ് ഇക്കോളജിക്കല്‍ സൊസൈറ്റി അംഗവും അപ്ലൈഡ് ഇക്കോളജി ആന്റ് എന്‍വിയോണ്‍മെന്റല്‍ സയന്‍സ് എഡിറ്ററുമാണ് ലേഖകന്‍)

തയാറാക്കിയത്. കെ.ജംഷാദ്


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago