പട്ടികജാതി പെണ്‍കുട്ടിക്ക് പീഡനം: രണ്ടുപേര്‍ കൂടി പിടിയില്‍
താമരശേരി: പട്ടികജാതിക്കാരിയായ യുവതിയെ മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് പീഡനത്തിന് വിധേയയാക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസിലെ രണ്ടു പ്രതികളെ കൂടി താമരശേരി ഡിവൈ.എസ്.പി പി.സി സജീവന് അറസ്റ്റ് ചെയ്തു. കൊടുവള്ളി ഉളിയാടന്‍ കുന്നുമ്മല്‍ മുഹമ്മദലി കോയ(26), ഒളവണ്ണ ആസ്യാ മന്‍സിലില്‍ മുസ്തഫ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ പട്ടാമ്പി കൊപ്പം പൊട്ടന്ചിറയില് അബൂബക്കറിന്റെ മകന് അഷ്റഫലി (28)നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. തേഞ്ഞിപ്പലം സ്വദേശിയായ യുവതിയെ കൊടുവള്ളിക്കടുത്ത വെണ്ണക്കട്ടിലെ പുഴയോരം ഹോട്ടല്‍ മുറിയില്‍വച്ചും കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത ലോഡ്ജില്‍ വെച്ചും യുവതിയുടെ തേഞ്ഞിപ്പലത്തെ വീട്ടിനടുത്തുവച്ചും പീഡിപ്പിച്ചതായാണു കേസ്. കൊടുവള്ളി മാനിപുരത്തെ അമ്മവീട്ടില്‍നിന്ന് യുവതിയെ കാണാതായതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ കൊടുവള്ളി പൊലിസില്‍ പരാതി നല്‍കിയിരുന്നു.
പരാതി നല്കി മൂന്നുദിവസത്തിനകം യുവതിയെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. കേസിലുള്‍പ്പെട്ട മറ്റു രണ്ടു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലിസ്. കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."