ജില്ലാ ജഡ്ജി അന്വേഷിക്കണം: ചെന്നിത്തല
കൊച്ചി: വരാപ്പുഴയില്‍ യുവാവിനെ പൊലിസ് ചവിട്ടിക്കൊന്ന സംഭവത്തില്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ പങ്കാളികളായ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരെയും സര്‍വിസില്‍നിന്ന് പുറത്താക്കണമെന്നും ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ശ്രീജിത്തിനെ വീട്ടില്‍നിന്ന് പിടികൂടി കൊണ്ടുപോയത്. സി.ഐയോ, ഡിവൈ.എസ.്പിയോ ഇല്ലാതെ മൂവാറ്റുപുഴയില്‍ നിന്നെത്തിയ സ്ക്വാഡ് യുവാവിനെ പിടികൂടി കൊണ്ടുപോയത് ദുരൂഹമാണ്.
മര്‍ദനത്തില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുക്കുംവരെ കോണ്‍ഗ്രസ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വി.ഡി സതീശന് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."