വിഷുവിനു ക്ഷേമപെന്ഷന് നല്കാന് 2,223 കോടി
തിരുവനന്തപുരം: വിഷുവിനു നാലു മാസത്തെ സാമൂഹ്യക്ഷേമ, ക്ഷേമനിധി പെന്ഷന് വിതരണത്തിന് 2,223 കോടി രൂപ അനുവദിച്ചു. സാമൂഹിക സുരക്ഷാ പെന്ഷന് 1948 കോടിയും സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് പെന്ഷന് വിതരണം നടത്തുന്ന വെല്‍ഫെയര്‍ ബോര്‍ഡുകള്‍ക്ക് 275 കോടിയുമാണ് അനുവദിച്ചത്.
ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള പെന്‍ഷനാണ് വിഷുവിന് വിതരണം ചെയ്യുന്നത്. ആകെ 51 ലക്ഷം പേര്‍ക്ക് പെന്ഷന് ലഭിക്കും. സഹകരണ ബാങ്ക് വഴിയുള്ള പെന്ഷന് വിതരണത്തിനും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്ന പെന്ഷന് വിതരണത്തിനും ആവശ്യമായ തുക സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കുമുള്ള പെന്ഷന് വിതരണം ഇന്ന് പൂര്‍ത്തിയാകും. സാമ്പത്തിക പ്രയാസം യാഥാര്‍ഥ്യമാണെങ്കിലും പാവങ്ങളോടുള്ള സര്‍ക്കാരിന്റെ മുന്‍ഗണനയ്ക്കു മാറ്റം വരുത്തേണ്ടെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പെന്ഷന് വിതരണത്തിന് പണം അനുവദിച്ചതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."