HOME
DETAILS

മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് പദവി: തിരിച്ചടിയായത് മുസ്‌ലിം ലീഗിന്; നേട്ടം കൊയ്ത് എല്‍.ഡി.എഫ്

  
backup
April 13, 2018 | 6:25 AM

%e0%b4%ae%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf

 

 

നിലമ്പൂര്‍: മമ്പാട് പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെടാനിടയാക്കിയത് ലീഗിലെ പടലപ്പിണക്കമെന്ന് വിലയിരുത്തല്‍. യു.ഡി.എഫിന്റെ മമ്പാട് പഞ്ചായത്തിലാണ് പടലപ്പിണക്കത്തിന്റെ പേരില്‍ ഭരണം നഷ്ടപ്പെടാനിടയാക്കിയത്. 19 അംഗ ബോര്‍ഡില്‍ സി.പി.എമ്മിന് ഒന്‍പത്, ലീഗിന് ഏഴ്, കോണ്‍ഗ്രസിന് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിന്റെ കണ്ണിയന്‍ റുഖിയ (ലീഗ്) പാര്‍ട്ടി ധാരണ പ്രകാരം രാജിവച്ചതിനെ തുടര്‍ന്നാണ് 26ന് തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്.
പ്രസിഡന്റ് വനിതാ സംവരണമായ മമ്പാട്ട് കാട്ടുമുണ്ട വാര്‍ഡില്‍നിന്നും വിജയിച്ച ലീഗിലെ കണ്ണിയന്‍ റുഖിയ പ്രസിഡന്റ് പദവിയില്‍ തുടരുന്നതിനിടെ ലീഗിലെ തന്നെ കാഞ്ഞിരാല ഷെമീനയെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു.
ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരം റുഖിയ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ഷെമീനയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പാര്‍ട്ടി നിശ്ചയിച്ചു. യു.ഡി.എഫിലെ ഷമീന കാഞ്ഞിരാലയും, എല്‍.ഡി.എഫിലെ ഷിഫ്‌ന നജീബും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഷിഫ്‌ന എന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഔദ്യോഗിക പേര്. പേരിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും റിട്ടേണിങ് ഓഫിസറായ ജില്ലാ സര്‍വേ സൂപ്രണ്ട് കെ.കെ രാജു ഇത് നിരസിക്കുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്തു.
വോട്ടെടുപ്പില്‍ യു.ഡി.എഫിലെ സുഹ്‌റ പനിലത്തിന്റെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ പേരെഴുതിയെങ്കിലും ഒപ്പിടാന്‍ വിട്ടതാണ് കാരണം. തുടര്‍ന്ന് നറുക്കെടുപ്പിലേക്ക് നീങ്ങി. റിട്ടേണിങ് ഓഫിസര്‍ പക്ഷപാതം കാണിക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ബഹളം വച്ചു. എല്‍.ഡി.എഫ് അംഗങ്ങള്‍ ഓഫിസറെ അനുകൂലിച്ചും രംഗത്തിറങ്ങി. സംഘര്‍ഷാവസ്ഥക്കിടെ ബാലറ്റുപേപ്പറുകള്‍ തട്ടിപ്പറിച്ചു. തുടര്‍ന്ന് തെരരഞ്ഞെടുപ്പ് മാറ്റിവച്ചതായി റിട്ടേണിങ് ഓഫിസര്‍ അറിയിക്കുകയും ചെയ്തു. ഇരു വിഭാഗവും വോട്ടിങ് തുല്യമായതിനാലാണ് നറുക്കെടുപ്പ് പ്രഖ്യാപിച്ചത്. വോട്ട് അസാധുവായതുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ യു.ഡി.എഫിലെ രണ്ട് അംഗങ്ങള്‍ക്കെതിരെ പൊലിസ് കേസുണ്ട്. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കേയാണ് നറുക്കെടുപ്പില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്.
അതേസമയം മമ്പാട് പഞ്ചായത്തില്‍ അപ്രതീക്ഷിത വിജയം ലഭിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ ആഘോഷമാക്കി. പഞ്ചായത്ത് രൂപീകരണത്തിന് ശേഷം ഇത് മൂന്നാം തവണയാണ് പഞ്ചായത്ത് സി.പി.എം ഭരണത്തിലെത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും ഓരോ അംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഭരണം. എന്നാല്‍ ഇത്തവണ ഒരു സീറ്റിന്റെ കുറവുമൂലം ഭരണം നഷ്ടപ്പെട്ട സി.പി.എമ്മിന് ഷിഫ്‌നയുടെ വിജയത്തോടെ ഭരണം തിരിച്ചു കിട്ടി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടൗണിലെങ്ങും ആഹ്ലാദ പ്രകടനങ്ങളായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ

Football
  •  14 days ago
No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  14 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  14 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  14 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  14 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  14 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  14 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  14 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  14 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  14 days ago