HOME
DETAILS

'ഫ്രണ്ട്‌സി'ന്റെ കണിവെള്ളരിയില്‍ നൂറുമേനി

  
backup
April 13, 2018 | 7:00 AM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a3%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d

 

നീലേശ്വരം: വിഷു വിപണി ലക്ഷ്യമിട്ട് ഫ്രണ്ട്‌സ് നവോദയ നഗര്‍ കൃഷിയിറക്കിയ കണിവെള്ളരിയില്‍ നൂറുമേനി വിളവ്. ബിരിക്കുളം നവോദയ നഗര്‍ ഫ്രണ്ട്‌സ് പുരുഷ സ്വയം സഹായ സംഘത്തിന്റെ വെള്ളരി കൃഷിയിലാണ് നൂറുമേനി വിളവു ലഭിച്ചത്.
ഇതുവരെയായി ഇവര്‍ 15 ക്വിന്റല്‍ വെള്ളരി വിപണിയിലെത്തിച്ചു കഴിഞ്ഞു. കൃഷിഭവന്റെ കീഴിലുള്ള ബിരിക്കുളം ക്ലസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്ത സംഘമാണിത്.
ബിരിക്കുളം വയലിലെ 50 സെന്റ് സ്ഥലത്താണ് ഇവര്‍ വെള്ളരി നട്ടത്. ഇതിനു പുറമേ മത്തന്‍, പയര്‍, ചീര, വെണ്ട, വഴുതന എന്നിവയും കൃഷി ചെയ്തിരുന്നു. ആകെ ഒരേക്കര്‍ സ്ഥലത്തായിരുന്നു ഇവരുടെ പച്ചക്കറി കൃഷി. ആദ്യമായാണ് ഇവര്‍ സംഘകൃഷി ചെയ്യുന്നത്.
എം. ശശിധരന്‍, സി.കെ ഗംഗാധരന്‍, കെ. രാജന്‍, എം. ധനേഷ്, എ.പി സുമിത്ത് കുമാര്‍, എം. ഗോവിന്ദന്‍, എം. ബാബു, സിനു കൂടോല്‍, എ.പി സജിത്ത് കുമാര്‍ എന്നിവരാണ് സംഘാംഗങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  a day ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  a day ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  a day ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  a day ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  a day ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  a day ago