HOME
DETAILS

'അവര്‍ക്കുള്ള ശിക്ഷ ദൈവം നല്‍കും': വാക്കുകള്‍ മുറിഞ്ഞ് പിതാവ്

  
backup
April 14 2018 | 01:04 AM

%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%82

ജമ്മു: ജമ്മു കശ്മിരിലെ സനാസര്‍ മലയിലെ ഒറ്റമുറി വീട്ടിലിരുന്ന് 35കാരനായ ആ പിതാവ് തന്റെ മകളെ ഒരു കൂട്ടം നരാധമന്മാര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴും വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു. അവര്‍ക്കുള്ള ശിക്ഷ ദൈവത്തിന്റെ കോടതിയില്‍ നിന്ന് തീര്‍ച്ചയായും കിട്ടും.
അവള്‍ പിഞ്ചുകുട്ടിയല്ലെ, മുസ്‌ലിം, ഹിന്ദു എന്നെല്ലാം പറഞ്ഞാല്‍ എന്താണെന്നുപോലും ചിന്തിക്കാനുള്ള പ്രായം അവള്‍ക്കുണ്ടായിരുന്നില്ല. അക്രമികള്‍ക്ക് തങ്ങളെയാണ് വേണ്ടതെങ്കില്‍ അത് ചെയ്തുകൂടായിരുന്നോ, ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞിനെ എന്തിന് പിടികൂടി കൊലപ്പെടുത്തിയെന്നും അയാള്‍ ചോദിക്കുന്നു. ഇടതുകാലേതെന്നോ വലതുകാലേതെന്നോ അവള്‍ക്ക് പറയാനറിയില്ലായിരുന്നു.
തന്റെ കുതിരകളെയും പട്ടികളെയുമെല്ലാം നോക്കിയിരുന്നത് അവളായിരുന്നു. പുറത്തുപോകുമ്പോള്‍ തനിക്കൊപ്പം അവളും വരുമായിരുന്നു. കാണാതാകുന്നതിന് തൊട്ടുമുന്‍പ് മാതാവിനൊപ്പം സാംബ പട്ടണത്തില്‍ പോയിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി വസ്ത്രങ്ങള്‍ വാങ്ങിക്കാനായിരുന്നു അത്. ഈ വര്‍ഷം അവളെ ഏതെങ്കിലും ഒരു സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അവള്‍ക്ക് അധ്യാപികയാകാന്‍ വലിയ ഇഷ്ടമായിരുന്നു. അയല്‍പക്കങ്ങളില്‍ താമസിക്കുന്ന ഹിന്ദുക്കളുമായി നല്ല സ്‌നേഹത്തിലായിരുന്നു തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം പറയുന്നു. ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ചിന്തിക്കുന്നതിനു മുന്‍പ് നാമെല്ലാവരും മനുഷ്യരെന്ന് ചിന്തിക്കാന്‍ പോലും ചിലര്‍ക്ക് കഴിയുന്നില്ലെന്നും ഈ പിതാവ് പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago