കത്‌വ കൊലപാതകം; നാടെങ്ങും പ്രതിഷേധം
വാണിമേല്‍: ജമ്മു കശ്മിരില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട എട്ടുവയസുകാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉള്‍നാടുകളിലും പ്രതിഷേധം വ്യാപകം. വിവിധ രാഷ്ട്രീയ-സംഘടന-കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.
എം.എസ്.എഫ് വാണിമേല്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമവും പ്രകടനവും പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി അഷ്‌റഫ് കൊറ്റാല ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.കെ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ഭരണക്കാരുടെ തണലില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് റഹീസ് കോടിയൂറ അധ്യക്ഷനായി. കെ.പി റംഷിദ് സ്വാഗതവും വി. ഹര്‍ഷാദ് നന്ദിയും പറഞ്ഞു.
വടകര: യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി സംഗമവും രക്ത ഹസ്തവും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ജന.സെക്രട്ടറി ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബവിത്ത്മലോല്‍ അധ്യക്ഷനായി. നൈസാം തറോപൊയില്‍, വി.കെ ഇസ്ഹാഖ്, പി.കെ റിനീഷ്, സി.ആര്‍ സജിത്ത്, പി.കെ ഷമീര്‍, ഇ.എം അസ്ഹര്‍, അജ്മല്‍ മേമുണ്ട, പ്രതീഷ് കോട്ടപ്പള്ളി, ടി.കെ പ്രവീണ്‍, സുരേഷ് ബാബു മണക്കുനി, സി.ടി.കെ ബബിന്‍ ലാല്‍, ദില്‍ജിത്ത്, ഗിമേഷ് മങ്കര, കെ. ഷൈജേഷ് സംസാരിച്ചു.
വടകര: യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകരയില്‍ നടത്തിയ പ്രകടനത്തിന് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.ടി.കെ നജ്മല്‍, വി.പി ദുല്‍ഖിഫില്‍, സഹീര്‍ കാന്തിലാട്ട്, സി. നിജിന്‍, സുബിന്‍ മടപ്പള്ളി, പ്രഭിന്‍ പാക്കയില്‍, രജിത്ത് കോട്ടക്കടവ്, പി.കെ അംജദ്, സജീവന്‍ കാടോട്ടി, അജിനാസ് താഴത്ത്, സുജിത്ത് ഒടിയില്‍, മണികൃഷ്ണന്‍, ശ്രീജിഷ്, കെ.ജി രാഗേഷ്, സിജു പുഞ്ചിരിമില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റവല്യൂഷണറി യൂത്തിന്റെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് ടി.കെ സിബി, മനീഷ്, മഹേഷ് തയ്യില്‍, സജീഷ് ഒഞ്ചിയം നേതൃത്വം നല്‍കി. റവല്യൂഷണറി മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മിനിക സുധീര്‍, അനിതകുമാരി, സിന്ധു, സുനിത, ആര്‍ ഗീത നേതൃത്വം നല്‍കി.
കോണ്‍ഗ്രസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ പ്രതിഷേധ പ്രകടനം നടന്നു. സി.പി വിശ്വനാഥന്‍, ബി.കെ തിരുവോത്ത്, ഹരീന്ദ്രന്‍ ഏറാമല, പുതിയെടുത്ത് കൃഷ്ണന്‍ നേതൃത്വം നല്‍കി.
കുറ്റ്യാടി: മുസ്‌ലിംലീഗ് കാവിലുംപാറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊട്ടില്‍പ്പാലത്ത് പ്രതിഷേധ പ്രകടനം നടത്തി. സൂപ്പി മണക്കര, കെ.പി ഷംസീര്‍ മാസ്റ്റര്‍, വി. സൂപ്പി, ശിഹാബ് എസ്‌റ്റേറ്റ്, സി. ഫാസില്‍ മാസ്റ്റര്‍, സി.പി ജമാല്‍, കെ.പി ത്വല്‍ഹത്ത്, അനസ് മൂന്നാംകൈ, ഒ.വി ഷൗക്കത്ത്, അന്‍സാര്‍ കുണ്ടുതോട് നേതൃത്വം നല്‍കി.
തിരുവള്ളൂര്‍: യൂത്ത് ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സി.എ നൗഫല്‍, കെ.വി തന്വീര്‍, എ.സി ജബ്ബാര്‍, കെ.ടി നവാസ്, പി.കെ കാസിം, അബ്ദുല്ല തനീം, കെ.ടി സമീര്‍, സഹദ് തോടന്നൂര്‍, അര്‍ഷാദ് തോടന്നൂര്‍, പി.കെ മുഹമ്മദ്, പി.കെ ഇര്‍ഷാദ്, ഇസ്ഹാഖ് നേതൃത്വം നല്‍കി.
കുറ്റ്യാടി: വേളം പഞ്ചായത്ത് മുസ്‌ലിം യുത്ത് ലീഗ് കമ്മിറ്റി തീക്കുനിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പൂമുഖത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് ടി.കെ റഫീഖ് മാസ്റ്റര്‍, കെ.വി മുഹമ്മദലി, എം.സി മുജീബ്, പി.പി മുഹമ്മദ്, ടി.എം റഫീഖ്, സി. ഫൈസല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് തീക്കുനിയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ബഷീര്‍ മാണിക്കോത്ത്, മുന്നൂല്‍ മമ്മു ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."