പൗരാവകാശ ധ്വംസനത്തിനെതിരേ പ്രതികരിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
വടകര: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പൗരാവകാശ ധ്വംസനത്തിനെതിരേ പ്രതികരിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് പറഞ്ഞു. പീപ്പിള്‍സ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് വടകര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എ.എം സന്തോഷ് അധ്യക്ഷനായി. പ്രൊഫ. കെ. ഉമേഷ് വിഷയം അവതരിപ്പിച്ചു. സി.കെ നാണു എം.എല്‍.എ, പ്രൊഫ. കടത്തനാട് നാരായണന്‍, ഡോ. കെ.എം ജയശ്രീ, ട്രാഫിക് എസ്.ഐ എം.എം സുദര്‍ശന കുമാര്‍, എന്‍. വേണു, റിട്ട. ഡി.ഡി.ഇ പി.പി ദാമോദരന്‍, പാട്ടുപുര നാണു, ആയാട്ട് വിജയന്‍, പി.എം അശോകന്‍, പ്രൊഫ. കെ.സി വിജയരാഘവന്‍, ഒ. ദേവരാജന്‍, മധുമോഹന്‍ പൂത്തോളി കണ്ടി, കെ.കെ ജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."