അനുനയം നടക്കില്ല: ലോങ് മാര്‍ച്ചില്‍ ഉറച്ച് വയല്‍ക്കിളികള്‍
കണ്ണൂര്‍: വയല്‍ക്കിളി കൂട്ടായ്മക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നടത്തിയ അനുനയശ്രമങ്ങള്‍ പാളുന്നു. ലോങ ്മാര്‍ച്ചുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് വയല്‍ക്കിളി കൂട്ടായ്മ. കീഴാറ്റൂര്‍ വയല്‍ സംരക്ഷണത്തിനായി ഏതറ്റം വരെ പോകാനും തയാറാണെന്ന നിലപാടിലാണ് സമരക്കാര്‍.
മഹാരാഷ്ട്രയില്‍ കര്‍ഷകസമരം നടത്തി വിജയിപ്പിച്ച പാര്‍ട്ടി കേരളത്തില്‍ വയല്‍ നികത്തലിനൊപ്പം നില്‍ക്കുന്നത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്തിയത്. ഇതിന്റെ ഭാഗമായാണ് ജില്ലാ സെക്രട്ടറിയുടെ വീടുകയറിയുള്ള പ്രചരണവും അനുനയ ശ്രമവുമെന്ന് വയല്‍ക്കിളി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
സമരത്തിനു മാവോയിസ്റ്റുകളുടെ പിന്തുണയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പ്രത്യേക പൊലിസ് സംഘം വീടുകളിലെത്തി ഇത്തരം ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കീഴാറ്റൂര്‍ സമരം പരാജയപ്പെട്ടാല്‍ പോലും ലോങ് മാര്‍ച്ച് നടത്താന്‍ സന്നദ്ധരാണ്. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടനാ രൂപം പ്രാപിക്കുന്നതിനെ സി.പി.എം ഉള്‍പ്പടെയുള്ള മുഖ്യധാരാ രാഷ്ട്രിയ കക്ഷികള്‍ ഭയപ്പെടുന്നതായും വയല്‍ക്കിളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."