HOME
DETAILS

സിംഹത്തിന്റെ വിധിന്യായം പോലെ!

  
backup
April 14 2018 | 22:04 PM

american-laws-and-indian-supreme-court-spm-today-articles

''അടിച്ചമര്‍ത്തലിന്റെ കാലത്ത് ആളുകള്‍ മൃഗകഥകള്‍ എഴുതുന്നു ''എന്ന് അഭിപ്രായപ്പെട്ടത് ഇറ്റാലിയന്‍ സാഹിത്യകാരനായ ഇറ്റാലോ കാല്‍വിനോയാണ്.അടിച്ചമര്‍ത്തപ്പെട്ടവന്റെ തീക്ഷ്ണ വേദനയെ ഈ മൃഗകഥകള്‍ പ്രകാശിപ്പിക്കുന്നുണ്ടാവാം.ഈസോപ്പിന്റെ 'സിംഹഭാഗം' പ്രശസ്തമായ മൃഗകഥ ഇത്തരത്തില്‍ ഒരു നീതി നിഷേധത്തിന്റെ കഥ പറയുന്നുണ്ട്. കഥയിങ്ങനെയാണ്: ഒരിക്കല്‍ ഒരു സിംഹവും കുറുക്കനും കുറുനരിയും ചെന്നായയും ഒന്നിച്ചു വേട്ടക്ക് പോയി .ഒരു മാനിനെയാണ് ഇരയായി കിട്ടിയത് .ഇരയെ എങ്ങനെ പങ്കിടണം എന്ന പ്രശ്‌നം അതോടെ ഉടലെടുത്തു. ഇരയെ നാലു ഭാഗമായി വേര്‍തിരിക്കാന്‍ സിംഹം ഉത്തരവിട്ടു. അതിനു ശേഷം സിംഹം തന്റെ വിധി പ്രഖ്യാപിച്ചു ''മൃഗരാജന്‍ എന്ന നിലയില്‍ ഒന്നാം ഭാഗം എനിക്ക് അവകാശപ്പെട്ടതാണ് ; വിധികര്‍ത്താവ് എന്ന നിലയില്‍ രണ്ടാം ഭാഗവും വേട്ടയ്ക്ക് നേതൃത്വം കൊടുത്തതിനാല്‍ മൂന്നാം ഭാഗവും എനിക്ക് തന്നെ. നാലാം ഭാഗത്തെ സംബന്ധിച്ചിടത്തോളം എന്നോട് എതിരിടാന്‍ മാത്രം നിങ്ങളില്‍ ധൈര്യമുള്ളവന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവന്‍ മുന്നോട്ട് വരട്ടെ !'' ഈ കഥയിലെ നീതി നിഷേധത്തിന്റെ കാതല്‍ , ഈ പ്രശ്‌നത്തില്‍ ഒരു കക്ഷിയായ സിംഹം തന്നെ പ്രസ്തുത തര്‍ക്കത്തില്‍ വിധി കര്‍ത്താവായി എന്നതാണ്. തര്‍ക്കത്തിലെ കക്ഷി തന്നെ വിധി കര്‍ത്താവായാല്‍ അവിടെ നീതി പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ് .
സ്വന്തം കേസില്‍ ആരും വിധി കര്‍ത്താവാകരുത് എന്നത് ആംഗ്ലോസാക്‌സണ്‍ നിയമ ശാസ്ത്രത്തിലെ പ്രകൃതി നീതിയുടെ രണ്ടു അടിസ്ഥാനതത്വങ്ങളില്‍ ഒന്നാണ്.അമേരിക്കന്‍ നിയമത്തില്‍ 'ഡ്യൂ പ്രോസസ്സ് ക്ലോസ്' എന്ന് വിളിക്കപ്പെടുന്നതും ഇതേ തത്വം തന്നെ . നിയമ സംവിധാനത്തില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താന്‍ ഈ തത്വം പാലിക്കപ്പെടേണ്ടതുണ്ട്.അല്ലെങ്കില്‍ നീതി പീഠത്തിന്റെ നിഷ്പക്ഷത സംശയിക്കപ്പെടും.തല്‍ഫലമായി പക്ഷപാതിത്വം (യശമ)െ നീതിപീഠത്തില്‍ ആരോപിക്കപ്പെടും. നീതിപീഠത്തിന്റെ നിഷ്പക്ഷതയില്‍ യുക്തിസഹമായ സംശയം ഉണ്ടായാല്‍ പോലും പ്രസ്തുത നീതിപീഠത്തിന്റെ വിധി ദുര്‍ബലമാകും. നീതി നടപ്പിലാക്കിയാല്‍ മാത്രം പോര, പ്രത്യക്ഷത്തില്‍ നടപ്പിലാക്കപ്പെട്ടതായി മറ്റുള്ളവര്‍ക്ക് തോന്നുകയും വേണം ''എന്ന് ലോര്‍ഡ് ഹേവാര്‍ഡ് പ്രസ്താവിച്ചത് ഇതിനാലാണ്. വിധി കര്‍ത്താവിന് തന്റെ പരിഗണയില്‍ ഉള്ള തര്‍ക്കത്തില്‍ സാമ്പത്തികമോ മറ്റോ ആയ താല്‍പര്യം ഉണ്ടെങ്കില്‍ വിധി പറയാനുള്ള അദ്ദേഹത്തിന്റെ അധികാരം സ്വയമേവ നഷ്ടപ്പെടും.
എന്നാല്‍ പ്രകൃതി നീതിയുടെ ഈ അടിസ്ഥാന തത്വത്തെ അവഗണിക്കുന്ന ഒരു വിധി ന്യായം സുപ്രിം കോടതി 2018 ഏപ്രില്‍ 11 നു പുറപ്പെടുവിപ്പിക്കുകയുണ്ടായി. സുപ്രീം കോടതിയിലെയും ഹൈ ക്കോടതികളിലെയും ബെഞ്ചുകള്‍ രൂപീകരിക്കുന്നതും കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതും ക്രമപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് അശോക് പാണ്ഡെ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി തീര്‍പ്പാകുന്ന വിധിന്യായമായിരുന്നു ഇത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ എന്ന നിലയില്‍ അന്തിമവും അനിയന്ത്രിതവുമായ അധികാരം ഉണ്ടോ എന്ന പ്രശ്‌നവും ഈ കേസില്‍ ഹരജിക്കാരന്‍ ഉയര്‍ത്തിയിരുന്നു. സുപ്രിം കോടതി രജിസ്ട്രിയുടെ തലവന്‍ എന്ന നിലയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്നു എതിര്‍ കക്ഷി. എന്നാല്‍ കേസില്‍ വിധി കല്‍പ്പിച്ചതാകട്ടെ ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബെഞ്ചും ! ഭരണഘടനാ ബെഞ്ചില്‍ സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ചു ജഡ്ജിമാരെയും മൂന്നംഗ ബെഞ്ചില്‍ ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാരെയും ഉള്‍പ്പെടുത്തണം എന്നായിരുന്നു ഹരജിക്കാരന്റെ അപേക്ഷ .ഇത്തരം കേസില്‍ ചീഫ് ജസ്റ്റിസിനു താല്‍പര്യമുണ്ടാകയാല്‍ അദ്ദേഹം നിഷ്പക്ഷതയ്ക്കായി സ്വയം വിട്ടുനില്‍ക്കുക (ൃലരൗമെഹ) എന്ന നടപടിയെടുക്കും എന്നാണ് പ്രതീക്ഷിച്ചത്.എന്നാല്‍ അത് ഉണ്ടായില്ല. അഞ്ചു മിനിറ്റ് നേരം ഹരജിക്കാരന്റെ വാദം കേട്ട ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിധി പറയാനായി മാറ്റിവച്ചു.രണ്ടാം ദിവസം വിധി പ്രഖ്യാപിക്കുകയും ചെയ്തു .കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് അലോട്ട് ചെയ്യുന്നതും ബെഞ്ചുകള്‍ രൂപീകരിക്കുന്നതും ചീഫ് ജസ്റ്റിസിന്റെ വിശേഷാധികാരത്തില്‍ പെട്ടതാണ് എന്നാണ് വിധി. പൊതു താല്‍പര്യ ഹരജികള്‍ ,ക്രിമിനല്‍ കേസുകള്‍ ,ടാക്‌സ് കേസുകള്‍ ,സര്‍വിസ് കേസുകള്‍ ,ഭൂമി സംബന്ധമായ കേസുകള്‍ എന്നിങ്ങനെ വിഷയക്രമത്തില്‍ ബെഞ്ചുകള്‍ രൂപീകരിക്കുകയും ഒാരോ മേഖലകളിലും പ്രാപ്തരായ ജഡ്ജിമാരെ അതത് ബെഞ്ചുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്ന ഹരജിക്കാരന്റെ അപേക്ഷയും കോടതി തള്ളി.
മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ എന്ന നിലയില്‍ ചീഫ് ജസ്റ്റിസിനുള്ള അധികാരം ക്രമപ്പെടുത്തണം എന്ന വാദം ഈ കേസിലെ ഹരജിക്കാരന് മുന്‍പ് തന്നെ സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ന്യായാധിപന്മാര്‍ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന ജഡ്ജിമാരായ ചെലമേശ്വര്‍ ,കുര്യന്‍ ജോസഫ് , മദന്‍ ബി .ലോകുര്‍ ,രഞ്ജന്‍ ഗൊഗോയ് എന്നിവര്‍ ജനുവരിയില്‍ നടത്തിയ പത്രസമ്മേളനത്തിലെ പ്രധാന ആവലാതി സുപ്രധാന കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി മറ്റു ജഡ്ജിമാരുടെ ബെഞ്ചുകള്‍ക്ക് അലോട്ട് ചെയ്യുന്നു എന്നതായിരുന്നു.
മുന്‍ നിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ ,മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ എന്ന നിലയിലുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ക്രമപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹരജി പരിഗണിക്കാന്‍ ശാന്തി ഭൂഷണു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ,ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിന് മുന്‍പാകെ 2018 ഏപ്രില്‍ 12 നു അപേക്ഷിച്ചു. അധികാരം കൈയേറാന്‍ താന്‍ ശ്രമിക്കുന്നു എന്ന ധാരണ സൃഷ്ടിക്കാന്‍ എനിക്ക് താല്‍പര്യമില്ല എന്ന മുഖവുരയോടെ ചെലമേശ്വര്‍ ഈ ആവശ്യം തള്ളി .തന്റെ ഹരജി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് പരിഗണിക്കരുത് എന്നും ശാന്തി ഭൂഷണ്‍ ആവശ്യപെട്ടിട്ടുണ്ട്. മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ എന്ന നിലയില്‍ ചീഫ് ജസ്റ്റിസിനുള്ള അധികാരം അനിയന്ത്രിതവും തത്വദീക്ഷയില്ലാത്തതുമായ വിവേചനാധികാരം ആയിക്കൂടാ എന്നാണ് ശാന്തി ഭൂഷന്റെ വാദം.ആ അധികാരം സുപ്രിം കോടതിയിലെ മുതിര്‍ന്ന ന്യായാധിപന്മാരുമായി കൂടിയാലോചിച്ചു വേണം പ്രയോഗിക്കാന്‍ എന്നാണ് ശാന്തി ഭൂഷന്റെ അഭിപ്രായം. ശാന്തി ഭൂഷന്റെ ഹരജി പരിഗണിക്കാതെ ,അത്രയൊന്നും ഭരണഘടനാ പാണ്ഡിത്യമോ നിയമപരിചയമോ ഇല്ലാത്ത അശോക് പാണ്ഡെയുടെ ഹരജി പരിഗണിച്ചു ,ദേശീയ സംവാദവിഷയമായി മാറിയ മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ വിഷയത്തില്‍ ധൃതി പിടിച്ചു തീര്‍പ്പ് കല്‍പിക്കാനാണ് ചീഫ് ജസ്റ്റിസ് ശ്രമിച്ചത് എന്ന് വ്യക്തം.
നേരെത്തെ ഒഡിഷ ഹൈക്കോടതിയിലെ ഒരു ജഡ്ജി ഉള്‍പ്പെടെയുള്ള ചിലര്‍ സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ ,പ്രസ്തുത കേസ് സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ചു ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഒരു ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ഉത്തരവിട്ടിരുന്നു .എന്നാല്‍ ഒരു ജഡ്ജിക്ക് ഒരു ബെഞ്ച് രൂപീകരിക്കാനോ അതില്‍ ഏതൊക്കെ ജഡ്ജിമാര്‍ ഉള്‍ക്കൊള്ളണമെന്ന് നിര്‍ദേശിക്കാനോ അധികാരമില്ല എന്നും അത് ചീഫ് ജസ്റ്റിസിന്റെ മാത്രം വിശേഷാധികാരത്തില്‍ പെട്ടതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രഖ്യാപിച്ചു.
ഈ വിവാദങ്ങളെ തുടര്‍ന്ന് ഒരു പുതിയ കേസ് വിതരണക്രമം ചീഫ് ജസ്റ്റിസ് കൊണ്ട് വന്നിരുന്നു .എന്നാല്‍ ഇത് പ്രശ്‌നം പരിഹരിക്കുന്നതിനേക്കാള്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത് എന്നാണ് പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടത് .നിര്‍വചിതമായ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സുതാര്യതയോടു കൂടിയാവണം കേസ് വിതരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .ഫെബ്രുവരി അഞ്ചു മുതല്‍ നിലവില്‍ വന്ന പുതിയ റോസ്റ്റര്‍ പ്രകാരം എല്ലാ പ്രധാന കേസുകളും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് തന്നെ അലോട്ട് ചെയ്തു എന്നാണ് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയത് .ജനുവരി 12 ന് മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ പ്രശ്‌നം പരിഹരിച്ചില്ല എന്ന് മാത്രമല്ല അത് കൂടുതല്‍ വഷളാക്കി എന്ന് ചുരുക്കം. സുപ്രധാന ഭരണഘടനാ കേസുകളും രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളും സീനിയര്‍ ജഡ്ജിമാരെ അവഗണിച്ചു ജൂനിയര്‍ ജഡ്ജിമാര്‍ക്ക് അലോട്ട് ചെയ്തു .ഭരണഘടനാ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ സീനിയര്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചുകള്‍ പരിഗണിക്കുകയും മറ്റു കേസുകള്‍ കംപ്യൂട്ടര്‍ റാന്‍ഡം അലോക്കേഷന്‍ വഴി വിതരണം ചെയ്യുന്നതുമാണ് അഭികാമ്യം.1993 മുതല്‍ നിലവിലുള്ള കൊളീജിയം വ്യവസ്ഥ, ജഡ്ജിമാരുടെ നിയമനം സീനിയര്‍ ജഡ്ജിമാരുടെ കൂട്ടായ തീരുമാനത്തിലൂടെയാക്കി .അതേ തത്വ പ്രകാരം സുപ്രധാന കേസുകളുടെ ബെഞ്ചുകള്‍ക്കിടയിലെ വിതരണവും സീനിയര്‍ ജഡ്ജിമാരുടെ കൂട്ടായ തീരുമാനത്തിലൂടെ ആക്കുക എന്നതാണ് യുക്തി ഭദ്രമായ നിലപാട് .
ചീഫ് ജസ്റ്റിസ്, തുല്യരില്‍ ഒന്നാമന്‍ മാത്രമാണ് .മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ എന്ന നിലയില്‍ അദ്ദേഹം തത്വദീക്ഷയോടും കൂട്ടുത്തരവാദിത്വത്തോടും കൂടി പ്രവര്‍ത്തിക്കും എന്നാണ് രാഷ്ട്രം പ്രതീക്ഷിക്കുന്നത്.
''നീതിന്യായസംവിധാനം, ജനങ്ങളുടെ വിശ്വാസത്തിലാണ് വേരൂന്നേണ്ടത്; എന്നാല്‍ ശരിയായി ചിന്തിക്കുന്ന ജനങ്ങള്‍, ന്യായാധിപന്‍ പക്ഷപാതിത്വത്തോടെ പ്രവര്‍ത്തിക്കുന്നു എന്ന് ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഈ വിശ്വാസം തകര്‍ന്നടിയുന്നു '' ഡെന്നിങ് പ്രഭു നിരീക്ഷിക്കുകയുണ്ടായി. ന്യായാധിപന്മാര്‍ ഈസോപ് കഥയിലെ സിംഹത്തെ പോലെ വിധിക്കാന്‍ തുടങ്ങിയാല്‍ ജനങ്ങള്‍ക്ക് നീതിന്യായസംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. ഇത്തരം ഒരു വിശ്വാസതകര്‍ച്ച ഭരണഘടനയുടെ സ്ഥാപകപിതാക്കള്‍ വിഭാവനം ചെയ്ത ,നീതിയില്‍ ഊന്നിയ രാഷ്ട്രം എന്ന സ്വപ്‌നത്തിന്റെ കൂടി തകര്‍ച്ചയായിരിക്കും. സുപ്രിം കോടതിയിലെ മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ വിവാദം അത്തരം ഒരു തകര്‍ച്ചയിലേക്ക് നീങ്ങാതിരിക്കട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  16 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  20 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  25 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  41 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago