ഉപഭോക്തൃ ഫോറങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തും: മന്ത്രി പി.തിലോത്തമന്‍
തൊടുപുഴ: ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍.
ഒഴിവുകള്‍ യാഥാസമയം നികത്തുന്നതിനാവശ്യമായ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലാ കണ്‍സ്യൂമേഴ്‌സ് വിജിലന്‍സ് ഫോറം രജത ജൂബിലി സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണ്. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ വര്‍ധിച്ചുവരുന്നിതിനാല്‍ ഉപോഭോക്താക്കളുടെ സംരക്ഷണത്തിനായി വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജി എസ് ടി സമ്പ്രദായം സംസ്ഥാനത്ത് വിലക്കയറ്റത്തിന് വഴിവെച്ചിട്ടുണ്ടെങ്കിലും ജനങ്ങളെ തെറ്റിധരിപ്പിച്ച് അധിക നികുതിയീടാക്കുന്ന വ്യാപാര തന്ത്രത്തിനെതിരെ ലീഗല്‍ മെട്രോളജി വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."