HOME
DETAILS

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

  
Web Desk
November 09, 2024 | 6:53 AM

Kerala Witnesses Surge in Prices

കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. കോഴിക്കോട് മൊത്ത വിപണിയില്‍ സവാള കിലോയ്ക്ക് 74 രൂപയായി. ഇത് ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ 80 രൂപയാകും. കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശവും, പാടങ്ങള്‍ വെള്ളത്തിലായതിനാല്‍ വിളവെടുപ്പ് വൈകിയതുമാണ് വില വര്‍ധനവിന് കാരണം. മഹാരാഷ്ട്രയില്‍ സവാളയുടെയും ഉള്ളിയുടെയും ഉല്‍പാദനം കുറഞ്ഞതും കേരളത്തില്‍ വില വര്‍ധനവിന് കാരണമായി.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 25% മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും ഉള്ളി വില വര്‍ധിക്കുകയാണ്. കൂടാതെ ഉല്‍പാദനം കുറഞ്ഞതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും ഉള്ളി കയറ്റി അയക്കുന്നില്ല. ക്വിന്റലിന് 5,400 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാര്‍ക്കറ്റുകളില്‍ വ്യാപാരികള്‍ സവാള ലേലം കൊള്ളുന്നത്.

 Kerala experiences a significant rise in prices, impacting various commodities, including vegetables and gold, affecting the state's economy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് സൗദി അറേബ്യ 90 മില്യണ്‍ ഡോളര്‍ കൈമാറി

International
  •  2 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് ഗ്രാമിന് 507.50 ദിർഹം

uae
  •  2 days ago
No Image

കുതിച്ച് ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി; പ്രോപ്പർട്ടികളുടെ വിലയിൽ അഞ്ച് വർഷം കൊണ്ട് ഉണ്ടായത് ഇരട്ടിയിലധികം വർധന

uae
  •  2 days ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഷാർജ-ദുബൈ റൂട്ടിൽ വൻ ഗതാഗത സ്തംഭനം; വേഗപരിധി കുറയ്ക്കാൻ നിർദേശം

uae
  •  2 days ago
No Image

'അപഹാസ്യമായ പ്രസ്താവന': ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന്  വ്യോമാനുമതി വൈകിച്ചെന്ന ആരോപണം തള്ളി ഇന്ത്യ

National
  •  2 days ago
No Image

തദ്ദേശപ്പോര്; സ്ഥാനാർഥികൾ 15ൽ താഴെ; എല്ലാ വാർഡുകളിലും ഒറ്റ ബാലറ്റ് യൂനിറ്റ് മാത്രം

Kerala
  •  3 days ago
No Image

കുവൈത്തില്‍ മുട്ട കിട്ടാനില്ല; ഉള്ളതിന് തീപ്പിടിച്ച വിലയും; അടിയന്തര നീക്കവുമായി സര്‍ക്കാര്‍

Kuwait
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  3 days ago
No Image

അടുത്ത ഘട്ട ചര്‍ച്ച ഉടനെന്ന് ഖത്തര്‍; ഇസ്‌റാഈലിനെയും ഹമാസിനെയും കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ

qatar
  •  3 days ago
No Image

നിയമലംഘന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമമല്ല: ഉമർ ഖാലിദ് കേസിൽ വാദത്തിനിടെ സിബൽ

National
  •  3 days ago