HOME
DETAILS

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

  
November 09, 2024 | 2:26 PM

Water tank collapse in cinema theater in Kannur 2 people injured

കണ്ണൂര്‍: കണ്ണൂരിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം.  കണ്ണൂര്‍ മട്ടന്നൂരിലെ സഹിന സിനിമാസിലെ വാട്ടര്‍ ടാങ്കാണ് തകര്‍ന്നാണ് സിനിമ കാണാനെത്തിയ രണ്ട് പേര്‍ക്ക് പരിക്കേറ്റത്.‌വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗവും അപകടത്തിൽ തകര്‍ന്നു. വാട്ടര്‍ ടാങ്ക് പൊട്ടിയതോടെ മുകളിൽ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തി. വാട്ടര്‍ ടാങ്കിനൊപ്പം കെട്ടിടത്തിലെ  സിമന്‍റ് കട്ടകളും സീലിങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവര്‍ക്ക് പരിക്കേൽക്കാൻ കാരണമായത്.

സംഭവത്തെ തുടര്‍ന്ന് സിനിമ പ്രദര്‍ശനം തടസപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. നായാട്ടുപാറ സ്വദേശി വിജിലാണ് പരിക്കേറ്റവരിൽ ഒരാള്‍. ലക്കി ഭാസ്കര്‍ സിനിമയുടെ ഇന്‍റര്‍വെൽ കഴിഞ്ഞ് വീണ്ടും സിനിമ ആരംഭിച്ചപ്പോഴാണ് സംഭവമെന്ന് തിയേറ്ററിലുണ്ടായിരുന്നവര്‍ പറഞ്ഞു. ടാങ്കും സീലിങും സിമന്‍റ് കട്ടകളും വെള്ളവും സീറ്റുകളിലേക്ക് വന്നു വീഴുകയായിരുന്നു. സീലിങിന് അടിയിൽ കുടുങ്ങിയ ഒരാള്‍ക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റതെന്നും സിനിമ കാണാനെത്തിയവര്‍ അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  8 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  8 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  8 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  8 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  8 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  8 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  8 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  8 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  8 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  8 days ago