കാര്‍ഷിക മേഖലയില്‍ വിദഗ്ധ സമിതിയെ നിയമിക്കണം: ബേബി പാറക്കാടന്‍
ആലപ്പുഴ: കുട്ടനാട് പ്രദേശത്ത് നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയും നെല്ലിന്റെ ഉല്‍പാദനവും ഗണ്യമായി കുറയുന്ന സാഹചര്യം കൃഷി വിദഗ്ധരുടെ സമിതി അന്വേഷിക്കണമെന്ന് സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍ പറഞ്ഞു.
സര്‍ക്കാരും വിവിധ ഏജന്‍സികളും കൃഷിക്കാര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും ഉല്‍പാദനം കുറയുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തേണ്ടതാണ്. കൃഷി സമ്പ്രദായത്തില്‍ വന്ന അശാസ്ത്രീയ മാറ്റങ്ങള്‍ തിരുത്തി മുന്നോട്ട് പോകുന്നതിന് സമഗ്രമായ പഠനം ആവശ്യമാണെന്നും ബേബി പാറക്കാടന്‍ പറഞ്ഞു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അഖില കുട്ടനാട് നെല്‍ നാളികേര മേഖല 52,000 ഹെക്ടര്‍ പാടശേഖരമാണുളളത്. എന്നാല്‍ പുഞ്ചകൃഷി ഇറക്കിയത് കേവലം 24,000 ഹെക്ടര്‍ പ്രദേശത്ത് മാത്രമാണ്. ഉല്‍പാദനത്തില്‍ ഗണ്യമായ കുറവും സംഭവിച്ചിട്ടുണ്ട്.സംസ്ഥാന ജനറല്‍ ബോഡി യോഗത്തില്‍ ജോര്‍ജ് തോമസ് ഞാറക്കാട് അധ്യക്ഷനായി. ജോഷി പരുത്തിക്കല്‍, പി.ജെ ജയിംസ്, പി.ടി രാമചന്ദ്രപണിക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."