HOME
DETAILS

അടിപ്പാതകള്‍ പാഴ്‌വേലയെന്ന് റെയില്‍വേ നേരത്തെ പറഞ്ഞു: പി. കരുണാകരന്‍ എം.പി

  
backup
April 15 2018 | 08:04 AM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b5%e0%b5%87%e0%b4%b2%e0%b4%af%e0%b5%86

 

ചെറുവത്തൂര്‍: ജില്ലയില്‍ അടിപ്പാതകള്‍ നിര്‍മിക്കുന്നത് പാഴ്‌വേലയാകുമെന്നു റെയില്‍വേ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നതായി പി. കരുണാകരന്‍ എം.പി. അടിപ്പാത അനുയോജ്യമല്ലെന്നു റെയില്‍വേ അറിയിച്ച പ്രദേശങ്ങളില്‍ നിര്‍ബന്ധപൂര്‍വം അടിപ്പാത നിര്‍മിച്ചതുകാരണമാണ് അവ ഉപയോഗശൂന്യമായതെന്നും അദ്ദേഹം പറഞ്ഞു. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിശ്രമമുറി ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
നിലവില്‍ റെയില്‍വേ അടിപ്പാതകള്‍ നിര്‍മിച്ചു തൃക്കരിപ്പൂര്‍, ചന്തേര, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ കോടികളാണ് പാഴാക്കി കളഞ്ഞത്. അടിപ്പാത പണിതില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യില്ലെന്ന രീതിയില്‍ ഉള്‍പ്പെടെ ജനവികാരം ഉയര്‍ന്നു. ഇതിനു ശേഷമാണു ചെന്നൈയില്‍ പോയി നിര്‍ബന്ധപൂര്‍വം പാതകള്‍ പാസാക്കിയെടുത്തത്. റെയില്‍വേ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ പണം നഷ്ടമാകുമെന്നും എം.പി പറഞ്ഞു.
ഉദ്ഘാടനം കഴിഞ്ഞു നാലു വര്‍ഷമായിട്ടും ചന്തേര റെയില്‍വേ അടിപ്പാത ഉപയോഗശൂന്യമായി കിടക്കുകയാണ്. വെള്ളക്കെട്ടു കാരണം ഒന്നരക്കോടി മുതല്‍ മുടക്കി നിര്‍മിച്ച അടിപ്പാത ഇതുവരെ ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടിട്ടില്ല. വെള്ളം നിറഞ്ഞു ഗതാഗതം അസാധ്യമായ ചന്തേര റെയില്‍വേ അടിപ്പാത ഉപയോഗയോഗ്യമാക്കുന്നതിനെ കുറിച്ചുപഠിക്കാന്‍ ഉദ്യോഗസ്ഥ സംഘവും എത്തിയിരുന്നു. അടിപ്പാതയില്‍ വേനലിലും വര്‍ഷത്തിലും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഈ വഴി വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയുന്നില്ല. മൂന്നു കോടി രൂപ ചെലവിട്ടു നിര്‍മിച്ച തൃക്കരിപ്പൂര്‍ ഇളമ്പച്ചി-തലിച്ചാലം റെയില്‍വേ അടിപ്പാതയില്‍ മഴക്കാലത്ത് ഗതാഗത തടസം പതിവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  25 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  25 days ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

National
  •  25 days ago
No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  25 days ago
No Image

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  25 days ago
No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  25 days ago
No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  25 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  25 days ago