HOME
DETAILS

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

  
Web Desk
November 20, 2024 | 2:44 AM

Palakkad By-Election Voting Begins Across 184 Polling Stations

 

പാലക്കാട്: പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. 184 ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ മുതല്‍ നീണ്ട നിരയാണ് ബൂത്തകുളില്‍ കാണുന്നത്. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ അടക്കമുള്ളവര്‍ വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലത്തില്‍ വോട്ടില്ല.

പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍, പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. എല്ലാ ബൂത്തുകളിലും മോക്ക് പോളിങ് അതിരാവിലെ തന്നെ പൂര്‍ത്തിയായിരുന്നു.

വലിയ ശുഭപ്രതീക്ഷയാണ് സ്ഥാനാര്‍ഥികളെല്ലാം തന്നെ പങ്കുവച്ചത്. വിവാദങ്ങളൊന്നും പാലക്കാട്ടുകാരെ ബാധിക്കില്ലെന്നും മതേതര നിലപാടാണ് പാലക്കാട്ടെ ജനതയ്ക്കെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ ജനം തിരിച്ചറിയും എന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിന്റെ പ്രതികരണം. എന്‍ഡിഎയുടെ വിജയം വഴി ചരിത്രപരമായ വിധിയെഴുത്തിന് പാലക്കാട് സാക്ഷിയാകുമെന്ന് സി. കൃഷ്ണകുമാറും പ്രതികരിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  2 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  2 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  2 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  2 days ago