HOME
DETAILS

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

  
November 20 2024 | 05:11 AM

argentina-team-with-messi-will-reach-in-to-kerala sports-minister-v-abdurahiman-press-meet

തിരുവനന്തപുരം: ലയണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. അടുത്ത വര്‍ഷമാണ് മത്സരം നടക്കുക. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. 

സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. ഒന്നര മാസത്തിനകം അര്‍ജന്റീന പ്രതിനിധികള്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും മത്സരം. വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചര്‍ച്ച നടത്തി ഇവര്‍ ഒന്നിച്ച് ഈ മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

അര്‍ജന്റീന ടീം ആണ് തീയതി ഔദ്യോഗികമായി തീയതി പ്രഖ്യാപിക്കേണ്ടത്. കേരളത്തില്‍ എവിടെയെന്ന് അവര്‍ പരിശോധിക്കട്ടെ. 50,000 കാണികളെ ഉള്‍ക്കൊള്ളാനാകുന്ന സ്ഥലത്ത് വേണം മത്സരം നടത്താന്‍. രണ്ട് മത്സരങ്ങള്‍ കളിക്കും എന്നാണ് ടീം അറിയിച്ചത്. കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. 

അതേസമയം, അര്‍ജന്റീനയുടെ എതിരാളികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ മന്ത്രി പ്രതികരിച്ചിട്ടില്ല. മത്സരവേദിയും എതിര്‍ടീമിനെയും തീരുമാനിച്ചശേഷം തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ വാക്സിനില്ലാതെ സഊദിയിലേക്ക് പോയാൽ മടങ്ങേണ്ടി വരും; കൂടുതൽ വിവരങ്ങളറിയാം

Saudi-arabia
  •  a day ago
No Image

അമേരിക്കയുടെ 47ാം പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും അമ്മ നല്‍കിയ ബൈബിളും തൊട്ട് സത്യപ്രതിജ്ഞ

International
  •  a day ago
No Image

രണ്ടാം വരവിൽ ട്രംപിന് അഭിമാനമായി ​ഗസ്സ; അതേസമയം ഇലോൺ മസ്ക് അടക്കം നിരവധി വെല്ലുവിളികളും

International
  •  a day ago
No Image

50 കിലോമീറ്റർ പരിധി; റോഡ് സുരക്ഷയ്ക്കായി സഊദിയിൽ ഇനി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകൾ

Saudi-arabia
  •  a day ago
No Image

കറന്റ് അഫയേഴ്സ്-20-01-2025

latest
  •  a day ago
No Image

യുഎഇയുടെ സാമ്പത്തിക മുന്നേറ്റം 2026 ല്‍ അവസാനിക്കും; ഖത്തറും സഊദിയും സ്ഥാനം തട്ടിയെടുക്കും

uae
  •  a day ago
No Image

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു

Kerala
  •  a day ago
No Image

അഞ്ചടിച്ച് നെഞ്ചുവിരിച്ച് ഗോകുലം; ഇന്ത്യൻ വനിത ലീഗിൽ പടയോട്ടം തുടങ്ങി മലബാറിയൻസ്

Football
  •  a day ago
No Image

മിഡിൽ ഈസ്‌റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്

latest
  •  a day ago
No Image

നടന്‍ വിജയ രംഗരാജു അന്തരിച്ചു

National
  •  a day ago