HOME
DETAILS

പട്ടിക വര്‍ഗക്കാരുടെ സാമൂഹിക ഉന്നമനത്തിന് പി.കെ കാളന്‍ കുടുംബ പദ്ധതി

  
backup
April 16 2018 | 21:04 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%ae


മുക്കം: അംബേദ്ക്കര്‍ സെറ്റില്‍മെന്റ് ഡെവലപ്‌മെന്റ് സ്‌കീം പദ്ധതിയില്‍ ഉള്‍പ്പെട്ട പി.കെ കാളന്‍ കുടുംബ പദ്ധതി നടത്തിപ്പിനാവശ്യമായ മാര്‍ഗ രേഖക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ പട്ടിക വര്‍ഗ സങ്കേതങ്ങളുടെ പുറത്തായി ചിന്നിച്ചിതറി വസിക്കുന്ന പട്ടിക വര്‍ഗക്കാരുടെ സാമൂഹിക വികസനമാണ് പി.കെ കാളന്‍ കുടുംബ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം, ആരോഗ്യം, കുടിവെള്ള സൗകര്യങ്ങള്‍, ശുചിത്വ സംവിധാനങ്ങള്‍, കൃഷി, ജലസേചനം, വിദ്യാഭ്യാസം, മറ്റു വരുമാനദായക പദ്ധതികള്‍ എന്നിവയ്ക്കുള്ള സഹായങ്ങള്‍ ലഭിക്കും. പട്ടികവര്‍ഗ കുട്ടികളുടെയും സ്ത്രീകളുടെയും വയോജനങ്ങളുടെയും ട്രാന്‍സ് ജെന്‍ഡറുകളുടെയും ശാക്തീകരണം, ഇവരുടെ സ്ഥായിയായ വികസനത്തിന് ഉതകുന്ന മറ്റു ആവശ്യാധിഷ്ഠിത കര്‍മ പരിപാടികള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും.
വികസന പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാ ക്രമമനുസരിച്ച് നടപ്പിലാക്കേണ്ട പദ്ധതികളില്‍ ഭവനം, പുനരധിവാസം എന്നിവ പട്ടിക വര്‍ഗ വികസന വകുപ്പ് നേരിട്ടും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ടുപയോഗിച്ച് ബന്ധപ്പെട്ട ലൈന്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ മുഖേനയുമാണ് നടപ്പിലാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് പദ്ധതി നടപ്പിലാക്കാനുള്ള ചുമതല. ഇതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മോണിറ്ററിങ് സമിതി രൂപീകരിക്കും. ഈ സമിതിയായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക. സമിതിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പട്ടിക വര്‍ഗ സമുദായത്തിലെ പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ഓരോ പദ്ധതിയുടെയും നടത്തിപ്പിനായി പ്രോജക്ട് നിര്‍വഹണ സമിതികള്‍ രൂപീകരിക്കും. പദ്ധതി നിര്‍വഹണത്തിന്റെ കണക്കുകള്‍ ഓരോ മാസവും പരസ്യപ്പെടുത്തണമെന്നും വാര്‍ഷിക ഓഡിറ്റിങിന് വിധേയമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും ഐ.ടി.ഡി പ്രോജക്ട് ഓഫിസര്‍ അല്ലെങ്കില്‍ പട്ടിക വര്‍ഗ വികസന ഓഫിസര്‍ കണ്‍വീനറും കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ജോയിന്റ് കണ്‍വീനറുമായ കമ്മിറ്റി രൂപീകരിച്ച് പദ്ധതിയുടെ ഏകോപനവും മോണിറ്ററിങ്ങും നടത്തും. ആവശ്യമെങ്കില്‍ ഈ കമ്മിറ്റിക്ക് നിര്‍വഹണ ഏജന്‍സിയെ തിരഞ്ഞെടുക്കാം.
ജില്ലാ പ്ലാനിങ് ഓഫിസര്‍, ജന പ്രതിനിധികള്‍, സംസ്ഥാന പട്ടിക വര്‍ഗ ഉപദേശക സമിതി അംഗങ്ങള്‍, ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  16 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  16 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  16 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  16 days ago