HOME
DETAILS

ജിദ്ദയില്‍നിന്ന് 85 ലക്ഷം തട്ടിയ സംഭവം; ഒരാള്‍ പിടിയിലായി

  
backup
April 17 2018 | 05:04 AM

%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-85-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82

 

വണ്ടൂര്‍: ജിദ്ദയില്‍നിന്ന് വാണിയമ്പലം സ്വദേശിയുടെ 85 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ ഒരാള്‍ പിടിയിലായി. കണ്ണമംഗലം കുന്നുംപുറം ഏക്കാപറമ്പ് സ്വദേശി പട്ടര്‍ക്കടവന്‍ മുഹമ്മദലി (50) യെയാണ് വണ്ടൂര്‍ സി.ഐ വി.ബാബുരാജ് അറസ്റ്റ് ചെയ്തത്. ഖത്തറിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.
ജിദ്ദയില്‍ ബന്ധുവുമൊത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരുന്ന വാണിയമ്പലം തച്ചംകോട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ബാങ്കിലടക്കാനും, ബിസിനസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കാനുമായി മുഹമ്മദലിയെഏല്‍പ്പിച്ച 85 ലക്ഷം രൂപയോളം വരുന്ന 495000 സൗദി റിയാല്‍ പ്രതി വിശ്വാസ വഞ്ചന ചെയ്ത് സഹായികളുമായി പങ്കിട്ടെടുക്കുകയും ഇന്ത്യയിലേക്ക് കടക്കുകയുമായിരുന്നു.
മാര്‍ച്ച് 23ന് മുംബൈയിലെത്തിയ മുഹമ്മദലി തുടര്‍ന്ന് ബംഗളുരു,കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ആഡംബരത്തോടെ കഴിയുകയായിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പൊലിസ് ഇയാള്‍ക്കെതിരെ ലൂക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഖത്തറിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയും വണ്ടൂര്‍ പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് വണ്ടൂരിലെത്തിച്ച് പ്രാഥമികമായി ചോദ്യം ചെയ്തതിന് ശേഷമാണ് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടുപ്രതികളായ മേലാറ്റൂര്‍, കണ്ണമംഗലം സ്വദേശികളായ രണ്ടു പേര്‍ക്കെതിരെ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സി.ഐ വിബാബുരാജ്, എസ്.ഐ പി.ചന്ദ്രന്‍, എ.എസ്.ഐ കെ സത്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  22 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  22 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  22 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  22 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  22 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  22 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  22 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  22 days ago