HOME
DETAILS

ജില്ലയില്‍ കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു

  
backup
April 22 2018 | 08:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%82-%e0%b4%b5

 

കാസര്‍കോട്: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും വ്യാപകനാശമുണ്ടായ പെരിയ, പനയാല്‍, കൊളത്തൂര്‍ വില്ലേജുകളിലെ വിവിധ പ്രദേശങ്ങള്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പെരിയ, പനയാല്‍ വില്ലേജുകളില്‍ ഇന്നലെ രാവിലെയും കൊളത്തൂരില്‍ വൈകുന്നേരവുമാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ വ്യാപക കൃഷിനാശം സംഭവിച്ച ആയംപാറ, വില്ലാരംപതി, ആയംകടവ്, കാനത്തില്‍ കോളനി, ബെന്നൂര്‍ എന്നിവിടങ്ങളിലും പനയാല്‍ വില്ലേജിലെ പനയാല്‍ കായക്കുന്ന്, ഈലടുക്കം, ബങ്ങാട്, ദേവന്‍പൊടിച്ച പാറ, കരിച്ചേരി, മൊട്ടനടി, കാട്ടിയടുക്കം, വെള്ളാക്കോട് എന്നിവിടങ്ങളിലുമാണ് മന്ത്രി സന്ദര്‍ശിച്ചത്. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ കെ. രവികുമാര്‍, കാഞ്ഞങ്ങാട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രന്‍, ജനപ്രതിനിധികള്‍, വില്ലേജ് ഓഫിസര്‍മാര്‍, കൃഷി ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പെരിയ വില്ലേജില്‍ വാഴ, കവുങ്ങ്, തെങ്ങ്, റബര്‍ എന്നിവയ്ക്കാണ് കൂടുതല്‍ നാശമുണ്ടായത്. ഇവിടെ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മുന്നൂറോളം കര്‍ഷകര്‍ക്ക് 26 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷിവകുപ്പ് കണക്കാക്കുന്നു. വൈദ്യുത പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. വീടുകള്‍ തകര്‍ന്നതില്‍ 1.80 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാശമുണ്ടായവരില്‍നിന്ന് അപേക്ഷ സ്വീകരിച്ച് എത്രയും പെട്ടെന്നു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. ഓരോരുത്തര്‍ക്കുമുണ്ടായ നഷ്ടത്തിനുസരിച്ചു പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍നിന്നു പരമാവധി നഷ്ടപരിഹാരം നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും മന്ത്രി നിര്‍ദേശിച്ചു.
പനയാല്‍ വില്ലേജില്‍ 45 വീടുകള്‍ക്കാണ് ഭാഗികമായി കേടുപാടുകള്‍ ഉണ്ടായത്. പല വീടുകളുടെയും ഓടുകളും ഷീറ്റുകളും കാറ്റില്‍ പറന്നുപോയി. 10 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇടിമിന്നലില്‍ ഭാഗികമായി വീടുതകര്‍ന്നു പരുക്കേറ്റ ദേവന്‍പൊടിച്ച പാറയില്‍ മാലടുക്കവീട്ടില്‍ ജയന്തി(68)യുടെ വീടും മന്ത്രി സന്ദര്‍ശിച്ചു. ഇടിമിന്നലില്‍ ജയന്തിയുടെ വീടിന്റെ ആസ്ബസ്റ്റോസ് തകര്‍ന്നു. ഇടിമിന്നലിന്റെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട ജയന്തിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുന്ന ജയന്തി ഇടമിന്നലിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതയായിട്ടില്ല.
പനയാല്‍ വില്ലേജില്‍ 4800 കുലച്ച നേന്ത്രവാഴകളാണ് കാറ്റില്‍ നിലംപതിച്ചത്. അഞ്ഞൂറോളം കുലയ്ക്കാത്ത വാഴകളും നശിച്ചിട്ടുണ്ട്. 185 തെങ്ങ്, 600 കവുങ്ങ്, 72 റബര്‍, 12 കശുമാവ് എന്നിവയും കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ നശിച്ചു. മൊത്തം 21,42,100 രൂപയുടെ കാര്‍ഷിക നഷ്ടമാണ് പനയാല്‍ വില്ലേജില്‍ മാത്രം ഉണ്ടായിരിക്കുന്നത്. കൊളത്തൂര്‍ വില്ലേജില്‍ കാറ്റിലും മഴയിലും 43 വീടുകള്‍ക്കാണ് തകരാര്‍ സംഭവിച്ചത്. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 10.5 ലക്ഷം രൂപയുടെ കൃഷിനാശവും കണക്കാക്കുന്നു. കവുങ്ങ്-500, വാഴ-1000, കശുമാവ്-80, തെങ്ങ്-150, കുരുമുളക്-50, റബര്‍-1000 എന്നിവയാണ് നാശനഷ്ടമുണ്ടായവയുടെ കണക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  a day ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  a day ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  a day ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

Kerala
  •  a day ago
No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  a day ago
No Image

ദുബൈയിലെ ദേരയിൽ ഏഴ് നിലകളുള്ള പുതിയ പെയ്ഡ് പാർക്കിം​ഗ് സംവിധാനം നിർമ്മിക്കും

uae
  •  a day ago