HOME
DETAILS

മണ്ണിനെ ഹരിതാഭമാക്കാന്‍ നാടൊന്നാകെ

  
backup
June 05 2016 | 19:06 PM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%ad%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

കാസര്‍കോട്: ജില്ലയിലെ സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍,  സ്ഥാപനങ്ങള്‍, സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലയില്‍ 4.5 ലക്ഷം വൃക്ഷതൈകള്‍ നട്ടു. കേന്ദ്രസര്‍വകലാശാലയിലെ പരിസ്ഥിതി ദിന പരിപാടി വൈസ് ചാന്‍സലര്‍  ഡോ. ജി. ഗോപകുമാര്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജയശ്രീ ഗോപകുമാര്‍, ഡോ. എ. ശക്തിവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എടനീര്‍:  സ്വമിജീസ്  ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍   പരിസ്ഥിതി ബോധവല്‍ക്കരണയാത്ര' നടത്തി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. 50 വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ വ്യാപാരികള്‍ക്കും വീടുകളിലുമായി  100 ഓളം വൃക്ഷത്തൈകള്‍ വിതരണംചെയ്തു. . പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മധുവാഹിനി പുഴയോരത്ത് 500 മുളന്തൈകളും എടനീര്‍ സ്‌കൂള്‍ പരിസരത്തും വനാന്തരങ്ങളിലുമായി 500 വൃക്ഷത്തൈകളും വിദ്യാര്‍ത്ഥികള്‍ നട്ടു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സത്യന്‍ നേതൃത്വം നല്‍കി.
ഓരിയാല്‍:  ഇ വൈ സി സി എരിയാല്‍ കാസര്‍കോട് നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭൂമിക്കൊരു തണല്‍ പദ്ധതിക്ക് തുടക്കമായി. എരിയാല്‍ ഇ വൈ സി സി ഓഫീസില്‍ നടന്ന ചടങ്ങില്‍ നെഹ്‌റു യുവ കേന്ദ്ര അക്കൗണ്ടന്റ് ടി എം അന്നാമ്മ ഇ വൈ സി സി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജംഷീര്‍ എരിയാലിന് വൃക്ഷ തൈ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു
ചെര്‍ക്കള:  സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജനിയര്‍ റെഡ്‌ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിന ഉദ്ഘാടന സമ്മേളനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം നിര്‍വഹിച്ചു. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി, രാജേഷ് പാടി, എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് 7ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനവും വൃക്ഷതൈ നട്ടു പിടിപ്പിക്കലും സംഘടപ്പിച്ചു.വാര്‍ഡിലെ അഴുക്ക് വെള്ളങ്ങള്‍ കെട്ടി നിന്ന് മഴക്കാല രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനും വാര്‍ഡ് ശുചീകരിക്കുന്നതിനുമായി പ്രദേശത്തെ  ക്ലബകളും കുടുംബശ്രീ പ്രവര്‍ത്തകരും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ ഉദ്ഘാടനം ചെയ്തു.  ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍,കേരളാ ഗവ.വെറ്റിനറി ഓഫിസേര്‍സ് അസോസിയേഷന്‍ കാസര്‍കോട് എന്നിവയുടെ നേതൃത്വത്തില്‍ വെറ്റിനറി കാംപസുകളില്‍ ഹരിത വല്‍ക്കരണം നടക്കും. ഇതിന്റെ ഉദ്ഘാടനം ഇന്നലെ രാവിലെ കാഞ്ഞങ്ങാട് വെറ്റിനറി കാംപില്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ഡോ.നാഗരാജ് അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു. നഗരസഭാ അംഗം റംഷീദ്, ഡോ.വി.ശ്രീനിവാസന്‍,ഡോ.ജി.എം സുനില്‍ ചടങ്ങില്‍   സംബന്ധിച്ചു.
നീലേശ്വരം: തേജസ്വിനി പുഴയോരത്ത് മുളന്തൈ നട്ട് പരിസ്ഥിതി ദിനാചരണം. ചായ്യോത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് നൂറിലധികം മുളന്തൈകള്‍ നട്ടത്. പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല ഉദ്ഘാടനം ചെയ്തു.
         തൈക്കടപ്പുറം ക്രസന്റ് കള്‍ച്ചറല്‍ സെന്റര്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കടിഞ്ഞിമൂല വി.ജി.എ.എല്‍.പി സ്‌കൂള്‍, തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം, അങ്കണവാടി എന്നിവിടങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. വാര്‍ഡ് കൗണ്‍സിലര്‍ ടി.പി ബീന ഉദ്ഘാടനം ചെയ്തു.
        രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ് ടു തുല്യത ബാച്ചിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടു. കെ.വി ബിനേഷ്, കെ.വി ഭരതന്‍ നേതൃത്വം നല്‍കി. എസ്.എഫ്.ഐ നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരം പുഴയോരത്ത് കണ്ടല്‍ത്തൈകള്‍ നട്ടു. നഗരസഭാ ഉപാധ്യക്ഷ വി.ഗൗരി ഉദ്ഘാടനം ചെയ്തു.   
     നീലേശ്വരം നഗരസഭാ എട്ടാം വാര്‍ഡ് എ.ഡി.എസിന്റെ നേതൃത്വത്തില്‍ മുഴുവന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും മരത്തൈ വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്‌റാഫി ഉദ്ഘാടനം ചെയ്തു.
ഉദുമ: എം.എസ്.എഫ്  ഉദുമ പഞ്ചയത്ത് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി ഉല്‍ഘാടനം ചെയ്യ്തു. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ്ക്കുഞ്ഞി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍ നാലാം വാതുക്കല്‍, എം.എസ്.എഫ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ വലിയവളപ്പ്, യൂത്ത് ലീഗ് പഞ്ചായത്ത് ജ.ന സെക്രട്ടറി റൗഫ് ഉദുമ, എം.എസ്.എഫ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് സിറാജ് ഈച്ചി ലിങ്കാല്‍, സംബന്ധിച്ചു.
തൃക്കരിപ്പൂര്‍: സെന്റ് പോള്‍സ് ഇടവക സണ്‍ഡേ സ്‌കൂള്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം പള്ളി പറമ്പില്‍ ഔഷധ ചെടികളും മാവിന്‍ തൈകളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം ആര്യവേപ്പിന്റെ തൈകള്‍നട്ട് ഇടവക വികാരി ഫാദര്‍ ജോസഫ് തണ്ണിക്കോട്ടും സണ്‍ഡേ സ്‌കൂളില്‍ ഒന്നാം തരത്തിലെ ആല്‍വിന്‍ഷിബുവും നിര്‍വഹിച്ചു.
   തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്തത്തില്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ ഉദ്ഘാടനം ചെയ്തു.
   നടക്കാവ് തത്ത്വമസി പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തില്‍ പാതയോരത്ത് വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. പടന്ന ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.ചിത്ര ഉദ്ഘാടനം ചെയ്തു.
   ബീച്ചാരക്കടവ് സൂപ്പര്‍ സോക്കര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ നട്ടു. ക്ലബ്ബ് യു.എ.ഇ.പ്രവര്‍ത്തകന്‍ പി.അബ്ദുള്‍റഹ്മാന്‍  ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഷെരീഫ് മാടാപ്പുറം, മഹമൂദ്, ഷറഫുദ്ധീന്‍, ഇബ്രാഹിം, സഹീര്‍, അറഫാത്ത്, മുഷ്താഖ്, റാസിക്ക്, പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  13 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  17 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  22 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  38 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago