HOME
DETAILS

കടല്‍ക്ഷോഭത്തില്‍ തീരദേശ പൊലിസ് സ്റ്റേഷന്റെ ബോട്ടുജെട്ടി തകര്‍ന്നു

  
backup
April 24, 2018 | 8:09 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87

നീലേശ്വരം: കഴിഞ്ഞദിവസമുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ മുങ്ങിയ അഴിത്തലയിലെ തൃക്കരിപ്പൂര്‍ തീരദേശ പൊലിസ് സ്റ്റേഷന്റെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കരയില്‍നിന്ന് ബോട്ടുജെട്ടിയിലേക്കു കയറാനായി നിര്‍മിച്ച സ്ലാബാണ് തകര്‍ന്നു താഴ്ന്നത്. ആവശ്യമായ കോണ്‍ക്രീറ്റ് അടിത്തറ നിര്‍മിക്കാതെ കരിങ്കല്ലുകള്‍ ഉപയോഗിച്ചുണ്ടാക്കിയ കടല്‍ഭിത്തിയുടെ മുകളില്‍ സ്ലാബ് സ്ഥാപിച്ചതാണ് തകര്‍ച്ചക്ക് കാരണം. നിര്‍മാണ സമയത്ത് തന്നെ അതിലെ അപാകത നാട്ടുകാര്‍ ചൂണ്ടിക്കാട്ടുകയും ബോട്ടുജെട്ടി ഉയര്‍ത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം താഴ്ത്തി നിര്‍മിക്കുകയായിരുന്നു.
കടലേറ്റത്തില്‍ ഭാഗികമായി തകര്‍ന്ന ബോട്ടുജെട്ടിയും കടലേറ്റമുണ്ടായ അഴിത്തല, തൈക്കടപ്പുറം പ്രദേശങ്ങളും നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ബോട്ടുജെട്ടി തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ തീരദേശ പൊലിസ് സ്റ്റേഷനില്‍ അവലോകന യോഗവും നടന്നു. നഗരസഭാ ചെയര്‍മാനെ കൂടാതെ ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫി, തഹസില്‍ദാര്‍ എസ്. ശശിധരന്‍ പിള്ള, നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണന്‍, തീരദേശ പൊലിസ് സ്റ്റേഷന്‍ എസ്.ഐ കെ. സുരേശന്‍, എ.എസ്.ഐ പി.വി സതീശന്‍ എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  4 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  4 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  4 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  4 days ago