കാപ്പി കഴിക്കും മുന്‍പ്
ചായപ്രമേത്തിന്റെ അത്ര വരില്ലെങ്കിലും കാപ്പിയും മലയാളിയുടെ ഇഷ്ട പാനീയമാണ്. രാവിലെ ഒരു കപ്പ് കാപ്പി കഴിക്കുന്നതിലൂടെ ഒരു ദിവസത്തേക്ക് വേണ്ട മുഴുവന്‍ ഉന്മേഷവും ലഭിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ രക്തത്തിലെ അഡ്രിനാലിന്‍ എന്ന ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനാലാണ് ഇത്.
കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് തന്നെയാണ് പഠനങ്ങളും വ്യക്തമാക്കുന്നത്. ലിവര്‍ സിറോസിസ് വരാനുള്ള സാധ്യതകള്‍ കുറയ്ക്കാനും കാപ്പി ശീലമാക്കുന്നതിലൂടെ കഴിയും.
കാപ്പികുടി തലച്ചോറിനെ പ്രായമാകലില്‍ നിന്നും സംരക്ഷിക്കുന്നു. അള്‍ഷിമേഴ്‌സ്, വിഷാദം തുടങ്ങിയ രോഗങ്ങളും പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകളും കാപ്പി കുടിക്കുന്നവരില്‍ കുറവാണ് എന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ പാര്‍ക്കിന്‍സണ്‍ രോഗം, പ്രമേഹം എന്നിവയുടെയും അപകടം കുറയ്ക്കാന്‍ കാപ്പിയ്ക്കു സാധിക്കും.
ഇത്രയും ഗുണങ്ങള്‍ കാപ്പിയ്ക്കുണ്ടെന്ന് മനസിലായില്ലേ.. ഇനി എല്ലാ ദിവസവും ഒരു കപ്പ് കാപ്പിയില്‍ തന്നെ ദിവസം ആരംഭിക്കാം..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."