വേമ്പനാട് കായലില്‍ വഞ്ചിമറിഞ്ഞ് രണ്ടു യുവാക്കളെ കാണാതായി
അരൂര്‍ (ആലപ്പുഴ): വേമ്പനാട് കായലില്‍ ശക്തമായ കാറ്റിലും മഴയിലും പെട്ട് വഞ്ചി മറിഞ്ഞ് രണ്ടു യുവാക്കളെ കാണാതായി. വേമ്പനാട് കായലിന്റെ ഭാഗമായ കൈതപ്പുഴ കായലില്‍ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. അരൂക്കുറ്റി പഞ്ചായത്തില്‍ മാത്താനം ക്ഷേത്രത്തിനു സമീപം കൂമ്പേല്‍ വീട്ടില്‍ ശ്യാംലാല്‍ (31), ഇയാളുടെ ഭാര്യാ സഹോദരന് ഇടകൊച്ചി പൈറ്റി പറമ്പില്‍ മനോജ് (29) എന്നിവരെയാണ് കാണാതായത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരാണ് തെരച്ചില്‍ ആരംഭിച്ചത്.
ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരേയും രാത്രി വൈകിയും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള അധികൃതരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തിയിരുന്നു. രാത്രിവൈകിയതോടെ തെരച്ചില്‍ നിര്‍ത്തി വച്ചു. ഇന്ന് വീണ്ടും തെരച്ചില്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."