HOME
DETAILS

കാലവര്‍ഷം മുന്നൊരുക്കങ്ങള്‍ : ജനപ്രതിനിധികളുമായി അവലോകനം ചെയ്തു

  
backup
June 07 2016 | 10:06 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d

പാലക്കാട്: ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍, ഇഷ്ടികകളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമം അനുസരിച്ച് നിയന്ത്രിക്കുവാന്‍ ജനപ്രതിനിധികളുടെ സഹകരണം ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ആവശ്യപ്പെട്ടു.
മഴകാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കലക്‌ട്രേറ്റ് ഹാളില്‍ വിളിച്ച് ചേര്‍ത്ത എം. പി, എം. എല്‍. എമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മഴകാല രോഗപ്രതിരോധങ്ങളുടെ ഭാഗമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി ചെയ്യണമെന്നും കലക്ടര്‍ പറഞ്ഞു. കാലവര്‍ഷം തുടങ്ങുമ്പോള്‍ തന്നെ ശക്തി പ്രാപിക്കുന്ന ഡെങ്കിപ്പനിയെ നിയന്ത്രിക്കുവാന്‍ വേണ്ട മുന്‍കരുതലും ആവശ്യമായ മരുന്നുകളും എല്ലാ ആശുപത്രികളിലും കരുതിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.


കൊതുകിന്റെ സാന്ദ്രത ആഴ്ചയിലൊരിക്കല്‍ മനസ്സിലാക്കി വരുന്നതായും വരും മാസങ്ങളില്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ഡ്രൈഡേ ആചരിക്കും. പൊതുജന പങ്കാളിത്തതോടെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിന് ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും വാര്‍ഡ് തലങ്ങളിലെ ശുചീകരണ കമ്മിറ്റികളുടെ പ്രവര്‍ത്തനം ത്വരിതഗതിയിലാണെന്നും ശുചിത്വ മിഷ്വന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ജില്ലയിലെ 88 പഞ്ചായത്തുകളിലും ഫോഗിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായതായും ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മുന്‍ വര്‍ഷത്തെ അപകടങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളച്ചാട്ടങ്ങളും കയങ്ങളും ഉള്ളയിടങ്ങളില്‍ സൂചന ബോര്‍ഡ് സ്ഥാപിക്കുവാന്‍ കരുതല്‍ സ്വീകരിക്കുന്നതായി അഗ്നിശമന സേന വിഭാഗം ജില്ലാ മേധാവി അറിയിച്ചു. മഴകാലങ്ങളില്‍ റോഡുകളിലേക്ക് ഒഴുകിപ്പരക്കുന്ന ജലം ഓടകളിലൂടെ തന്നെ പോകുവാന്‍ ഇറിഗേഷന്‍ നടപടിയെടുത്തിട്ടുണ്ട്. പൊതുനിരത്തുകളിലും റോഡരുകിലുമുള്ള വീഴാറായ ദ്രവിച്ച മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും കുടിവെള്ളത്തില്‍ മാലിന്യം കലരാതെയും സൂക്ഷിക്കുവാന്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
മഴകാലങ്ങളില്‍ പതിവാകുന്ന വൈദ്യുതി തടസം ഇല്ലാതാക്കുവാനും ഉപഭോക്താവിന് നഷ്ടമാകുന്ന വൈദ്യുതി മോണിറ്ററിംങ് ചെയ്യണം.
പൊതുനിരത്തിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍ നിയന്ത്രിക്കുവാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും യോഗം വിലയിരുത്തി. എം.എല്‍.എമാരായ കെ.ഡി പ്രസേന്നന്‍, പി. ഉണ്ണി, കെ. കൃഷ്ണന്‍കുട്ടി, മുഹമ്മദ് മുഹ്‌സിന്‍, എ.ഡി.എം ഡോ. ജെ.ഒ അരുണ്‍, ആര്‍.ഡി.ഒ ഡോ. എം.എസ് റെജില്‍, ഫിനാന്‍സ് ഓഫിസര്‍ കെ. വിനയകുമാരന്‍ വിവിധ വകുപ്പ് തലവന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago