HOME
DETAILS

കണക്കു തീര്‍ത്ത് അര്‍ജന്റീന

  
backup
June 08 2016 | 00:06 AM

%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b5%8d

ചിലിയെ 2-1നു കീഴടക്കി അര്‍ജന്റീന കോപ്പയില്‍ വിജയത്തുടക്കമിട്ടു
ബൊളീവിയന്‍ കരുത്തിനെ അട്ടിമറിച്ച് പനാമ 2-1നു വിജയിച്ചു
സാന്റ ക്ലാര: മെസ്സിയില്ലെങ്കിലും കരുത്തു ചോരില്ലെന്നു എതിരാളികള്‍ക്ക് കൃത്യമായ ധാരണ നല്‍കി അര്‍ജന്റീന കഴിഞ്ഞ കോപ്പ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടി. നിലവിലെ ചാംപ്യന്‍മാരായ ചിലിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന കണക്കു തീര്‍ത്തത്. ഒപ്പം ഗ്രൂപ്പില്‍ നിന്നു ക്വാര്‍ട്ടറിലെത്താനുള്ള സാധ്യതകളും നീലപ്പട സജീവമാക്കി.  എയ്ഞ്ചല്‍ ഡിമരിയ (51ാം മിനുട്ട്), എവര്‍ ബനേഗ (59ാം മിനുട്ട്) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ഇഞ്ച്വുറി ടൈമില്‍ ജോസ് ഫ്യൂന്‍സലിഡ ചിലിക്കായി ആശ്വാസ ഗോള്‍ നേടി.
2015ലെ കോപ്പ അമേരിക്ക ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിലിക്കു മുന്നില്‍ കിരീടം നഷ്ടപ്പെട്ടതിനു പകരമാകില്ലെങ്കില്‍ പോലും ഈ വിജയം അര്‍ജന്റീനക്ക് നല്‍കുന്ന ആശ്വാസവും ആത്മവിശ്വാസവും വേറെ തന്നെയാണ്. മെസ്സിയെ പുറത്തിരുത്തിയാണ് കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ ടീമിനെയിറക്കിയത്. പരുക്കേറ്റ സൂപ്പര്‍ താരം സൈഡ്ബഞ്ചിലായപ്പോള്‍ പകരം നിക്കോളാസ് ഗെയ്റ്റന്‍ അര്‍ജന്റൈന്‍ നിരയില്‍ ഇറങ്ങി. അര്‍ജന്റീനയുടെ നീക്കത്തിന്റെ ആണിക്കല്ലായി ഗെയ്റ്റന്‍ മാറുന്ന കാഴ്ചയായിരുന്നു മൈതാനത്ത്. അധ്വാനിച്ചു കളിച്ച ഗെയ്റ്റന്‍ തന്നെയാണ് ആദ്യ അവസരം തുറന്നെടുത്തത്. ഗെയ്റ്റന്റെ ആ ശ്രമം നിര്‍ഭാഗ്യത്തിനു ബാറില്‍ തട്ടി മടങ്ങി.
മെസ്സിയുടെ അഭാവം നിഴലിക്കാത്ത രീതിയില്‍ ആസൂത്രിതമായാണ് അര്‍ജന്റീന കളിച്ചത്.  ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ ചിലി മുന്നില്‍ നിന്നെങ്കിലും ആക്രമണത്തില്‍ അര്‍ജന്റീന മികവു പുലര്‍ത്തി. ആക്രമണവും പ്രത്യാക്രമണവുമായി ആദ്യ പകുതി അവസാനിച്ചു. എട്ടാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയ, 23ാം മിനുട്ടില്‍ മാര്‍ക്കോസ് റോജോ എന്നിവരുടെ ഗോള്‍ ശ്രമങ്ങള്‍ വിഫലമായി.  30ാം മിനുട്ടില്‍ ചിലിയന്‍ നിരയില്‍ നിന്നു അലക്‌സിസ് സാഞ്ചസിന്റെ ഗോള്‍ ശ്രമം ബോക്‌സിനുള്ളില്‍ തടയപ്പെട്ടു. തൊട്ടടുത്ത നിമിഷത്തില്‍ ഗോണ്‍സാലോ ഹിഗ്വയിനു ലഭിച്ച അവസരവും ഗോളായി മാറിയില്ല. ആദ്യ പകുതിയില്‍ ആക്രമണ- പ്രത്യാക്രമണവുമായി ഇരു പക്ഷവും ഒപ്പത്തിനൊപ്പം നിന്നു.
രണ്ടാം പകുതിയില്‍ അര്‍ജന്റീന ആക്രമണത്തിന്റെ ശൈലി മാറ്റി. ഡി മരിയ- എവര്‍ ബനേഗ സഖ്യം  ചിലിയന്‍ പ്രതിരോധത്തില്‍ നിരന്തരം അങ്കലാപ്പ് പടര്‍ത്തിയതോടെ അവരുടെ കോട്ടയില്‍ വിള്ളലുകള്‍ വീണു.  മറുഭാഗത്ത് പതിവു പോലെ വിദാല്‍- സാഞ്ചസ്- വര്‍ഗാസ് ത്രയത്തിന്റെ കരുത്തിലാണ് ചിലിയന്‍ മുന്നേറ്റങ്ങള്‍ കണ്ടത്. എന്നാല്‍ 51ാം മിനുട്ടില്‍ ഡി മരിയ ആദ്യ ഗോള്‍ സ്വന്തമാക്കി. എവര്‍ ബനേഗ ചിലിയന്‍ താരം അരാംഗ്യുസിനെ കബളിപ്പിച്ച്  കരസ്ഥമാക്കിയ പന്ത് ഡി മരിയയ്ക്കു മറിച്ചു നല്‍കുകയായിരുന്നു. തുറന്നു കിടന്ന പ്രതിരോധം മുതലാക്കി പന്തുമായി ബോക്‌സിനുള്ളില്‍ കടന്ന ഡി മരിയ തൊടുത്ത ഇടം കാലന്‍ ഷോട്ട്  വലയുടെ ഇടതു മൂലയില്‍ തുളഞ്ഞിറങ്ങി. മുന്നില്‍ നിന്ന ചിലിയന്‍ നായകനും ഗോള്‍കീപ്പറുമായ ക്ലൗഡിയോ ബ്രാവോയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 1-0ന് അര്‍ജന്റീന മുന്നില്‍. ഒരു ഗോള്‍ നേടിയതോടെ അര്‍ജന്റീന കരുത്താര്‍ജിച്ചു. മറുഭാഗത്ത് ചിലി കടന്നാക്രമണത്തിനു ശ്രമിച്ചതോടെ അവരുടെ പ്രതിരോധം തന്നെ തകര്‍ന്നു. ഈ അവസരം മുതലാക്കിയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. 59ാം മിനിറ്റില്‍ ഡി മരിയയുടെ മുന്നേറ്റം.  ആദ്യ ഗോളിന്റെ അതേ രീതിയില്‍ തന്നെ രണ്ടാം ഗോളും വന്നു.
ഇത്തവണ മരിയയുടെ സ്ഥാനത്ത് ബനേഗയും ബനേഗയുടെ സ്ഥാനത്ത് മരിയയും വന്നു എന്നു മാത്രം. ബനേഗ തൊടുത്ത ഇടങ്കാല്‍ ഷോട്ടും  ബ്രാവോയെ കീഴടക്കി വലയുടെ ഇടതു മൂലയില്‍ തന്നെ ചെന്നിരുന്നു. ഇഞ്ച്വറി ടൈമില്‍ ലഭിച്ച കോര്‍ണറും അതിനെ തുടര്‍ന്നു ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനുമിടയില്‍ ജോസ് ഫ്യൂന്‍സലിഡയുടെ ഹെഡ്ഡറിലൂടെ ചിലി ആശ്വാസ ഗോള്‍ കണ്ടെത്തുകയായിരുന്നു. ഹെഡ്ഡര്‍ തടുക്കാന്‍ അനാവശ്യമായി മുന്നോട്ടു കയറിയ അര്‍ജന്റൈന്‍ ഗോളി റൊമേറോ സമ്മാനിച്ചതായിരുന്നു ഈ ഗോള്‍.
കളിയിലുടനീളം ചിലി ആക്രമിച്ചു കളിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മയും പ്രതിരോധത്തിലെ അസ്ഥിരതയുമാണ് അവര്‍ക്ക് വിലങ്ങായി നിന്നത്.
ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ അടുത്ത മത്സരം പാനമയ്‌ക്കെതിരേയാണ്. രണ്ടാം മത്സരത്തില്‍ ചിലി ബൊളീവിയയുമായി ഏറ്റുമുട്ടും.


ഉജ്ജ്വലം പനാമ

image_1465267369_11293918
പാരമ്പര്യത്തിന്റെ കരുത്തില്‍ കളിക്കാനിറങ്ങിയ ബൊളീവിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി പനാമ ഗ്രൂപ്പ് ഡിയില്‍  ജയത്തോടെ കന്നിത്തുടക്കം ഗംഭീരമാക്കി. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കന്നി പോരാട്ടത്തിനിറങ്ങിയ പനാമ ബ്ലാസ് പെരസിന്റെ ഇരട്ട ഗോളിലൂടെയാണ് ബൊളീവിയന്‍ കരുത്തിനെ അട്ടിമറിച്ചത്.  ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റും പാനമ സ്വന്തമാക്കി. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടില്‍ തന്നെ പെരസ്  ബൊളീവിയന്‍ ഗോള്‍ വല കുലുക്കി അവരെ ഞെട്ടിച്ചു.  ആല്‍ബര്‍ട്ടോ ക്വിന്റെറോ നല്‍കിയ ക്രോസില്‍ നിന്നു പെരസ് തൊടുത്ത വലങ്കാലന്‍ ഷോട്ട് ഗോള്‍ വല തുളച്ചു കയറി. രണ്ടാം പകുതി തുടങ്ങി 54ാം മിനുട്ടില്‍ ഹ്വാന്‍ കാര്‍ലോസ് ആര്‍ക്കിന്റെ ഗോളിലൂടെ  ബൊളീവിയ ഒപ്പമെത്തി.  എന്നാല്‍ ബൊളീവിയന്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് 87ാം മിനുട്ടില്‍ പെരസിലൂടെ പാനമ വീണ്ടും മുന്നില്‍ കടന്നു. അബ്ദീല്‍ അരായോയാണ് ഈ ഗോളിലേക്കുള്ള വഴി തുറന്നത്. പിന്നീട് ഗോള്‍ വഴങ്ങാതെ പനാമ ഉജ്ജ്വല വിജയത്തോടെ കോപ്പയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി.
ചരിത്രം കുറിച്ച് പെരസ്
ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ തന്നെ വിജയത്തുടക്കമിട്ട് പനാമ ശ്രദ്ധേയരായി. ഒപ്പം പനാമയ്ക്കായി ഇരട്ട ഗോള്‍ നേടിയ ബ്ലാസ് പെരസും ചരിത്രത്തിലേക്ക് നടന്നു കയറി. പനാമയ്ക്കായി കോപ്പയില്‍ ആദ്യ ഗോളും രണ്ടാം ഗോളും നേടിയ താരമെന്ന അപൂര്‍വ ബഹുമതിയാണ് പെരസിനു സ്വന്തമായത്. 1998 മുതല്‍ പനാമക്കായി കളിക്കുന്ന പെരസ് 102 കളികള്‍ രാജ്യത്തെ പ്രതിനിധീകരിച്ചു.  41 ഗോളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ടെങ്കിലും ബൊളീവിയക്കെതിരേയുള്ള മല്‍സരത്തിലെ രണ്ട് ഗോളുകള്‍ പെരസിന്റെയും പനാമയുടെയും ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോളുകളായി ഇനി ഓര്‍ക്കപ്പെടും.

യൂറോ കപ്പ്: ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍


കോപ്പയുടെ ആവേശം അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കെ കാല്‍പ്പന്തു പ്രേമികളില്‍ ആവേശമായി യൂറോ കപ്പുമെത്തുകയാണ്. വെള്ളിയാഴ്ചയാണ് യൂറോയ്ക്ക് അരങ്ങുണരുന്നത്. 1960 മുതലാണ് യൂറോ കപ്പ് ആരംഭിച്ചത്. 60ലും 64ലും യുവേഫ യൂറോപ്യന്‍ നാഷന്‍സ് കപ്പ് എന്ന പേരിലായിരുന്ന ടൂര്‍ണമെന്റ് 1968 മുതലാണ്  യൂറോ കപ്പ് എന്ന പേരിലേക്ക് മാറിയത്.
ഓരോ നാലു വര്‍ഷം കൂടുമ്പോഴും ടൂര്‍ണമെന്റ് വിരുന്നെത്തും. പതിനഞ്ചാം അധ്യായത്തിനാണ് ഇത്തവണ ഫ്രാന്‍സ് വേദിയാകുന്നത്. നിലവില്‍ സ്‌പെയിനാണ് ചാംപ്യന്‍മാര്‍. ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയത് സ്‌പെയിനും ജര്‍മനിയുമാണ്. ഇരുവരും മൂന്നു തവണയാണ് കിരീടം നേടിയത്. ആതിഥേയരായ ഫ്രാന്‍സ് രണ്ടു തവണയും കിരീട ജേതാക്കളായി. സോവിയറ്റ് യൂനിയന്‍, ചെക്ക് റിപ്പബ്ലിക്ക്, ഹോളണ്ട്, ഡെന്‍മാര്‍ക്ക്, ഗ്രീസ് ടീമുകള്‍ ഓരോ തവണയും കിരീടം സ്വന്തമാക്കി. ടീമുകളുടെ എണ്ണം കൂട്ടിയാണ് ഇത്തവണ ടൂര്‍ണമെന്റെത്തുന്നത്. 24 ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
യൂറോയുടെ കഴിഞ്ഞ പതിനാല് അധ്യായങ്ങളിലും ആതിഥേയത്വം വഹിച്ച രാജ്യം, കൊല്ലം, ജേതാക്കളായ ടീമുകളുടേയും രണ്ട്,  മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കിയ ടീമുകളുടേയും ഒരു പട്ടികയാണ് താഴെ കൊടുക്കുന്നത്. (1984 മുതല്‍ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരം ഒഴിവാക്കി. പട്ടികയില്‍ സെമി ഫൈനലിസ്റ്റുകളെന്നാണ് അടയാളപ്പെടുത്തിയിട്ടുള്ളത്). പുതിയ ചാംപ്യനെ തേടിയുള്ള യാത്ര തുടങ്ങുന്ന വേളയില്‍ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം കൂടിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  23 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  23 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  23 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  23 days ago
No Image

'അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് എന്തിന് ഹര്‍ത്താല്‍ നടത്തി?'; വയനാട്ടിലെ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  23 days ago
No Image

അദാനിക്ക് വീണ്ടും തിരിച്ചടി; കരാര്‍ റദ്ദാക്കാന്‍ കെനിയക്കു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ 

International
  •  23 days ago
No Image

ക്രമക്കേട് കംപ്യൂട്ടറിൽ ഒളിപ്പിക്കേണ്ട; സഹകരണ ബാങ്കുകളിലെ സോഫ്റ്റ്‌വെയർ തിരിമറികൾ കണ്ടെത്താൻ ഐ.ടി സ്‌പെഷൽ ഡ്രൈവ്

Kerala
  •  23 days ago