കോതമംഗലത്ത് പകര്‍ച്ച രോഗങ്ങള്‍ പടരുന്നു: എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു
കോതമംഗലം: മഴക്കാലമെത്തിയതോടെ താലൂക്കില്‍ പകര്‍ച്ച രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു.
ഇതിനെ നേരിടാന്‍ എം.എല്‍.എ ആന്റണി ജോണിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അധികൃതരുടെയും, തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും പ്രത്യേക യോഗം ചേര്‍ന്നു. നഗരസഭാ ഹാളിലാണ് ഇന്നലെ രാവിലെ യോഗം ചേര്‍ന്നത്.
പനി, ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനായിരുന്നു യോഗം വിളിച്ചു ചേര്‍ത്തിരുന്നത്. രോഗികള്‍ക്ക് പരമാവധി ചികിത്സ ലഭ്യമാക്കുന്നതിനായി താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കാന്‍ യോഗത്തില്‍ ധാരണയായി.
ഇതിന് പുറമെ പ്രത്യേക വാര്‍ഡും തുറക്കും താലൂക്കിലെ എല്ലാ പി.എച്ച്.സികളിലും പകര്‍ച്ച രോഗങ്ങള്‍ക്ക് പ്രത്യേക ചികിത്സ ലഭ്യമാക്കാനും നടപടികള്‍ സ്വീകരിക്കും.
സ്കൂളുകളില്‍ വെള്ളിയാഴ്ചയും, സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും, വീടുകളില്‍ ഞായറാഴ്ചയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.
മാലിന്യങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാന്‍ യോഗം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
മുനിസിപ്പല്‍ ചെയര്പേഴ്സന് മഞ്ജുസിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആന്റണിജോണ്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. എ.ഡി.എം ബാലഗംഗാധരന്‍, ഡി.എം.ഒ എന്‍.എ.കുട്ടപ്പന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."