നഗരസഭയുടെ 'കൊതുകുകുളം'; പകര്‍ച്ചവ്യാധി ഭീഷണിയില്‍ നാട്ടുകാര്‍
ആലുവ : മഴക്കാലം ശക്തി പ്രാപിച്ചതോടെ ആലുവയില്‍ കൊതുകുശല്യം രൂക്ഷമായി. ജനങ്ങളുടെ ആരോഗ്യ പ്രശ്‌നത്തില്‍ ഏറെ ശ്രദ്ധിക്കണമെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ ഉത്തരവുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് ആലുവ നഗരസഭ അധികൃതരുടെ പോക്ക്.
മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊതുക് നശീകരണം പ്രധാന അജണ്ടയാക്കി, തദ്ദേശ സ്ഥാപനങ്ങള്‍ നടപടിയെടുക്കുമ്പോഴാണ് ആലുവ നഗരസഭ സ്വന്തം ചിലവില്‍ കൊതുക് വളര്‍ത്തലുമായി രംഗത്തുള്ളത്. മാര്‍ക്കറ്റ് സമുച്ചയ നിര്‍മാണത്തിനായുള്ള പദ്ധതി പ്രദേശമാണ് കൊതുക് കേന്ദ്രമായി മാറിയിരിക്കുന്നത്.
മാലിന്യങ്ങളടക്കം കെട്ടിക്കിടക്കുന്ന ഇവിടെ ശക്തമായ ദുര്‍ഗന്ധവും മൂലം നാട്ടുകാര്‍ക്ക് വഴിനടക്കാനാവാത്ത അവസ്ഥയാണുള്ളത്.
കഴിഞ്ഞ മഴക്കാലത്ത് നിരവധിപ്പേര്‍ക്ക് പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത ആലുവയില്‍ ഇതുമൂലം നാട്ടുകാര്‍ ഏറെ ആശങ്കയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."