HOME
DETAILS

ലോകത്തിനു ലഭിച്ച മഹത്തായ സംഭാവന

  
backup
June 08 2016 | 08:06 AM

ramadan-great-gift-world

റമദാന്‍ മാസത്തിലെ നോമ്പനുഷ്ഠാനം ഇസ്‌ലാം മതം ലോകത്തിനു നല്‍കിയ മഹത്തരമായ സംഭാവനയാണ്. മതദര്‍ശനങ്ങളില്‍ ഏറ്റവും അമൂല്യമായ അനുഷ്ഠാനമാണ് നോമ്പ്. ലോകത്തെ കോടാനുകോടി ജനങ്ങള്‍ ഒരുമാസം മുഴുവന്‍ പട്ടിണിയും സഹവര്‍ത്തിത്വവും മനസിലാക്കുന്നതിനായി അനുഷ്ഠിക്കുന്ന നോമ്പ് വേറിട്ട അനുഭവമാണ് വിശ്വാസിക്ക് സമ്മാ നിക്കുന്നത്.
മനുഷ്യജീവിതത്തിലെ സുഖവും കഷ്ടപ്പാടും സങ്കടവും പട്ടിണിയും എന്നുവേണ്ട ജീവിതത്തിലെ സകലമാന അനുഭവങ്ങളും ഈ ഒറ്റമാസത്തെ അനുഭവത്തിലുണ്ട്. സുഖലോലുപതയില്‍ മാത്രം രമിച്ച് ജീവിക്കുന്ന മനുഷ്യന്‍ എത്ര ചെറിയവ നാണെന്ന് നോമ്പനുഷ്ഠാനം നമുക്കു വെളിവാക്കി തരും. അന്യന്റെ പട്ടിണിയും ഇല്ലായ്മയും മനസിലാക്കി അവരെ കരുതലോടെ സംരക്ഷിക്കാ നും സഹായിക്കാനുമുള്ള മാനസികാവസ്ഥയില്‍ നോമ്പനുഷ്ഠാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിശപ്പനുഭവിക്കുന്ന മനുഷ്യന്റെ അവസ്ഥ മനസിലാക്കാനുള്ള ഒരു വലിയ പാലമാണ് നോമ്പ്. മനുഷ്യനെ ഉത്തമനായി സംസ്‌കരിക്കുന്നതിനും ജീവിതാനുഭവങ്ങളെ പാകപ്പെടുത്താനും നോമ്പിലൂടെ സാധിക്കും.
കഴിഞ്ഞ നോമ്പു കാലത്തു 16നും 27നും ഞാന്‍ നോമ്പനുഷ്ഠിച്ചിരുന്നു. ഇത്തവണ വരുന്ന 15നും 27നും നോമ്പനുഷ്ഠിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. കഴിയുമെങ്കില്‍ കുറച്ച് അധിക ദിവസം നോമ്പെടുക്കണമെന്ന് ആഗ്രഹമുണ്ട്. ജീവിതത്തിന്റെ ശൈശവത്തിലും പിന്നീട് പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങിയപ്പോഴും പട്ടിണിയെന്താണെന്ന് കൃത്യമായി മനസിലാക്കാന്‍ പറ്റിയിട്ടുണ്ട്. ഇസ്‌ലാം മതത്തിന്റെ സംഭാവനയാണെങ്കിലും നോമ്പനുഷ്ഠാനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അനുഷ്ഠിക്കുകയും മാതൃകയാക്കേണ്ടതുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago