HOME
DETAILS

ലോക കേരള സഭയുടെ ധൂര്‍ത്ത് 25 കോടി: ഹസ്സന്‍

  
Web Desk
January 02 2020 | 04:01 AM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b4%ad%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a7%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

 


തിരുവനന്തപുരം: ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ആഡംബരത്തിന്റെയും ധൂര്‍ത്തിന്റെയും സമ്മേളനമായതു കൊണ്ടാണ് പ്രതിപക്ഷം ബഹിഷ്‌കരിച്ചതെന്നു കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസ്സന്‍. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും അവരുടെ അനുഭവ സമ്പത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താനുമാണ് ലോക കേരളസഭ രണ്ടു വര്‍ഷം മുന്‍പ് സമ്മേളിച്ചത്. എല്ലാവരും സഹകരിച്ച് നടത്തിയ ആ സമ്മേളനം കൈക്കൊണ്ട ഒരു തീരുമാനംപോലും നടപ്പാക്കാതെ രണ്ടാം വര്‍ഷം നടത്തുന്ന ലോക കേരള സഭയ്ക്ക് സര്‍ക്കാര്‍ 25 കോടി രൂപയെങ്കിലും ചിലവാക്കും. രണ്ടു ദിവസത്തെ സമ്മേളനം നടത്താന്‍ മാത്രം നിയമസഭയിലെ ഹാള്‍ പൊളിച്ചു പണിയാന്‍ 16.5 കോടി രൂപ ചിലവാക്കിക്കഴിഞ്ഞു. സമ്മേളനത്തിന് ഇനിയും ഏഴെട്ടു കോടിയെങ്കിലും ചിലവാകും. ഈ തുക പ്രവാസി ക്ഷേമത്തിനു ചിലവാക്കിയിരുന്നെങ്കില്‍ അതുകൊണ്ട് സാധാരണ പ്രവാസികള്‍ക്ക് പ്രയോജനമുണ്ടാകുമായിരുന്നു.
കഴിഞ്ഞ ലോക കേരളസഭയുടെ ആഹ്വാനം സ്വീകരിച്ച് കേരളത്തില്‍ നിക്ഷേപം നടത്തിയ സംരംഭകരായ പുനലൂരിലെ സുഗതന്റെയും, ആന്തൂരിലെ സാജന്‍ പാറയിലിന്റെയും ആത്മഹത്യയ്ക്കും ഉത്തരവാദി കേരള സര്‍ക്കാര്‍ ആണ്. മരണശേഷം പോലും ഈ പ്രവാസികളുടെ കുടുംബത്തിനു നീതി നല്‍കിയിട്ടില്ലെന്നും ഹസ്സന്‍ പറഞ്ഞു.
പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ് അധ്യക്ഷനായി. തമ്പാനൂര്‍ രവി, എം. വിന്‍സെന്റ് എം.എല്‍.എ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago