HOME
DETAILS

‘നാനാത്വത്തില്‍ ഏകത്വ സന്ദേശം’ വിളിച്ചോതി പ്രവാസികളും... ബഹ്റൈനില്‍ മലയാളി സംഘടനകളുടെ ഐക്യദാര്‍ഢ്യ സംഗമം

  
backup
January 03 2020 | 06:01 AM

34537665-2

മനാമ:  ‘നാനാത്വത്തില്‍ ഏകത്വ’ മെന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും സവിശേഷതയെയും തകര്‍ക്കാനുളള ശ്രമങ്ങളെ ചെറുത്ത് തോൽപിക്കാന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ബഹ്റൈനിലെ വിവിധ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സ്നേഹ സംഗമം ആഹ്വാനം ചെയ്തു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ത്യൻ തെരുവീഥികളിൽ നടക്കുന്ന മഹാസമരങ്ങൾക്കും നിലക്കാത്ത പ്രതിഷേധങ്ങൾക്കും പ്രവാസിസംഗമം െഎക്യദാർഡ്യം പ്രഖ്യാപിച്ചു.
ജനങ്ങളെ മതത്തിെൻറ അടിസ്ഥാനത്തിൽ വേർതിരിക്കാനും ഒരുകൂട്ടരെ പുറത്താക്കാനുമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ ഭരണകൂടം ലക്ഷ്യമിടുന്നത്.
ജനാധിപത്യവും മതേതരത്വവും നിലനിർത്താനും ശക്തിപ്പെടുത്താനും ഒറ്റമനസോടെ പൗരത്വഭേദഗതി നിയമത്തിനെതിരെ നിലക്കൊള്ളുമെന്നും സ്നേഹസംഗമത്തിൽ പെങ്കടുത്തവർ വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെയുളള അന്താരാഷ്ട്ര വേദികളില്‍ നമ്മുടെ രാഷ്ട്രനേതാക്കള്‍ അഭിമാനത്തോടെ വിവരിക്കുന്ന ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് വിരുദ്ധമായ  പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഉടൻ റദ്ദ് ചെയ്യണമെന്നും സംഗമം ആവശ്യപ്പെട്ടു.
പുതുവർഷദിനത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ സമസ്ത ബഹ്റൈന്‍, കെ.എം.സി.സി, ഒ.ഐ.സി.സി, പ്രതിഭ, കെ.സി.എ, ഐ.സി.എഫ്, സിംസ്, ഫ്രൻഡ്സ് അസോസിയേഷൻ, പ്രേരണ, ഭൂമിക, യൂത്ത് ഇന്ത്യ, ഐ.വൈ.സി.സി, മാറ്റ്, ആപ്പ്, നവകേരള, സോഷ്യൽ വെൽഫെയർ അസോസിയേഷൻ  തുടങ്ങി ബഹ്റൈനിലെ മിക്ക മലയാളി സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു.

രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള നിവേദനത്തിെൻറ ഒപ്പു ശേഖരണവും യോഗത്തിൽ നടന്നു. ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് പങ്കെടുത്തവർ പ്രതിജ്ഞ ചൊല്ലി. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നവരെ മതം നോക്കി തരം തിരിച്ച് ഒഴിവാക്കാനുളള പദ്ധതിയുടെ ഭാഗമായ ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.എര്‍.സി) നവീകരിച്ച ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍.പി.ആറും) പിൻവലിക്കണമെന്നും പ്രമേയത്തിലൂടെ സംഗമം ആവശ്യപ്പെട്ടു.

ഒ.ഐ.സി.സി  പ്രസിഡണ്ട് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.എം.സി.സി പ്രസിഡൻറ് എസ്.വി ജലീൽ സ്വാഗതമാശംസിച്ചു.  ഇ.എ സലീം, നിസാർ കൊല്ലം, എം.സി അബ്ദുൽ കരീം , യൂനുസ് സലീം എന്നിവർ വിഷയാവതരണം നടത്തി. പ്രതിഭ പ്രസിഡണ്ട് മഹേഷ് മൊറാഴ പ്രമേയം അവതരിപ്പിച്ചു. ഫ്രൻഡ്സ് പ്രസിഡണ്ട് ജമാൽ ഇരിങ്ങൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ ജോസഫ്, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എബ്രഹാം ജോൺ, ഷെമിലി പി.ജോൺ, രാജു കല്ലുംപുറം, രാജൻ പയ്യോളി, കെ.ടി .സലീം, അബ്ദുൽ വാഹിദ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  3 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  8 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  12 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  28 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  37 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  39 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago