തമിഴ്നാട്ടില്‍ പ്ലാസ്റ്റിക് നിരോധനം തുടങ്ങി: 1400 ഫാക്ടറികള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടിസ്
ബശീര്‍ മാടാല
കോയമ്പത്തൂര്‍: പുതുവത്സരത്തോടെ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നിന്നുമുള്ള ട്രക്കുകളെ തമിഴ്‌നാട് നിരോധിക്കുന്നു. പ്ലേറ്റുകള്‍,കപ്പ്,പ്ലാസ്റ്റിക് ഷീറ്റുകള്‍,പാക്കേജിംഗ് ഉത്പന്നങ്ങള്‍ എന്നിവ അടക്കമുള്ള 14 ഉത്പന്നങ്ങളുമായി സംസ്ഥാനത്തേക്കുള്ള 29 അതിര്‍ത്തികള്‍ കടന്നെത്തുന്ന ട്രക്കുകളെയാണ് സംസ്ഥാന മലിനീകരണ വകുപ്പ് തടയുക. വാണിജ്യ നികുതി വകുപ്പ്, സെയില്‍ ടാക്‌സ് വിഭാഗം എന്നിവരുമായി ചേര്‍ന്ന് ഉത്പന്നങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ട്രക്കുകളെ തടയുക. രാജ്യത്ത് ആദ്യമായി പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനമേര്‍പ്പെടത്താനുളള തമിഴ് നാട് സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞഏതാനും മാസങ്ങളായി വീടുകളിലെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഏല്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിരുന്നു.
കൂടാതെ ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ രാജ്യത്ത് തന്നെ പേരുകേട്ട ഈറോഡ്,സേലം,തിരൂപ്പൂര്‍ എന്നിവിടങ്ങളിലെ 1400 ഫാക്ടറികള്‍ക്ക് അടച്ച് പൂട്ടല്‍ നോട്ടീസും നല്‍കിയിരുന്നു. ആന്ധ്രപ്രദേശ്, ഗുജറാത്ത്,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രക്കുകളെ തടഞ്ഞാല്‍ തന്നെ 60 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്നാണ് തമിഴ്‌നാട് കരുതുന്നത്. അതിന്റെ ഭാഗമായിട്ടാണ് 29 ചെക്‌പോസ്റ്റുകളില്‍ ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് പ്ലാസ്റ്റികില്‍ ഉതപ്ന്നങ്ങള്‍ പാക് ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക്് വേണ്ടി പുതിയ പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനി തന്നെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക് ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്നതിന്റെചെലവ് വഹിക്കണം.
ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഇതേ കമ്പനിക്ക് തന്നെ കൈമാറും. ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് ഭാഗങ്ങള്‍ക്ക് കമ്പനി തന്നെയായിരിക്കും ഉത്തരവാദി. ഇത് സുരക്ഷിതമായി പ്രകൃതിക്ക്്് ദോഷമില്ലാതെ കൈകാര്യം ചെയ്യേണ്ട ബാധ്യതതയും ഇതേ കോര്‍പ്പറേറ്റുകള്‍ക്ക് തന്നെയായിരിക്കും.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പുനരുപയോഗത്തിന് സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. പിന്നീട് ജൂണ്‍ 25 ന് ഉത്തരവും വന്നു. എന്നാല്‍ പ്ലാസ്‌ററിക് നിര്‍മ്മാതാക്കള്‍ കോടതിയില്‍ പോവുകയും കോടതി ഉത്തരവ് റദ്ദാക്കാതിരിക്കുകുയും ചെയ്ത സാഹചര്യത്തലാണ് തമിഴ്‌നാട്ടില്‍ പുതുവര്‍ഷ ദിനം മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."