ADVERTISEMENT
HOME
DETAILS

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

ADVERTISEMENT
  
September 26 2024 | 05:09 AM

World class watch and jewelery exhibition begins in Sharjah

ഷാർജ: എക്സ്പോ സെൻ്റർ ഷാർജയുടെ പിന്തുണയോടെ ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയു ടെ 54-ാമത് പതിപ്പ് ഷാർജ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലം ബിൻ സുൽ ത്താൻ അൽ ഖാസിമി ഉദ്ഘാ ടനം ചെയ്തു. ഈ മാസം 29 വരെ തുടരുന്ന പ്രദർശനത്തിൽ പ്ര മുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. വാച്ചുകൾ, സ്വർണം, വിലയേറിയ കല്ലുകൾ എന്നീ മേഖലകളിലെ ഏറ്റവും വലിയ പ്രദർശനമാണിത്. പ്രമുഖ അന്താരാഷ്ട്ര കമ്പനികളെയും ബ്രാൻഡുകളെയും പ്രതിനിധീകരി ച്ച് 900ത്തിലധികം പ്രദർശകർ പങ്കെടുക്കുന്നു. ഒപ്പം, അപൂർവ ആഭരണങ്ങളുടെ വില്പനയും പ്രദർശനവും ഇവിടെ ഉണ്ട്. 

ഉദ്ഘാടനത്തിന് ശേഷം ശൈഖ് അബ്ദുല്ല ബിൻ സാലം പ്രദർശന ഹാളുകളിൽ പര്യടനം നടത്തി, ഡിസൈനുകളും അപൂർവ ഭാഗങ്ങളും നോക്കി ക്കണ്ടു. സ്വർണ്ണം, ആഭരണ വ്യവസായം, വ്യാപാര വിപണി എന്നിവയിലെ ഏറ്റവും പുതിയ രീതികളും സാങ്കേതികതകളും മറ്റും സംബന്ധിച്ച് അധികൃതർ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. പ്രാദേശികവും അന്തർദേശീയവുമായ പ്രദർശനങ്ങൾ വീക്ഷിച്ച അദ്ദേഹം, തദ്ദേശീയ ആഭരണ നിർമിതിയും ഡിസൈനുകളും നിരീക്ഷിച്ചു.

മൊത്തം 30,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്രദർശന വേദി വ്യാപിച്ചുകിടക്കുന്നത്. ആഭരണങ്ങളുടെയും വാച്ചുകളുടെയും ലോകത്തിലെ ഏറ്റവും പുതിയ സൃഷ്ടികളാൽ എക്സ്പോ സെൻ്ററിൽ പ്രദർശിപ്പിച്ചു വരുന്നത്. ജ്വല്ലറി ഡിസൈനുകൾ, വജ്രങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ പാക്കേജിംഗിനുള്ള ഉപകരണങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്ന് 70 പ്രദർശകരും ഹോങ്കോങ്ങിൽ നിന്നും ഇറ്റലിയിൽ നിന്നും 50 പ്രദർശകരും സാന്നിധ്യമറിയിക്കുന്നുണ്ട്. 

പ്രദർശക പട്ടികയിൽ ഇന്ത്യ, ഹോങ്കോങ്, ഇറ്റലി എന്നിവ മുന്നിലാണ്. യു.എ.ഇ, യു.കെ, യു.എസ്, റഷ്യ, സിംഗപ്പൂർ, ചൈന, ജപ്പാൻ, തുർക്കി, സഊദി അറേബ്യ, ബഹ്റൈൻ, ലബനാൻ എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങളും ഷോയിൽ പങ്കെടുക്കുന്നു. വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയോടനുബന്ധിച്ച് സ്വർണ്ണം, ആഭരണങ്ങൾ എന്നിവയുടെ നിർമാണത്തിലും രൂപ കലപനയിലും പ്രത്യേകം ശ്രദ്ധിക്കപ്പെട്ട നിരവധി ഇവൻ്റുകൾ, സവിശേഷ ഷോകൾ, മത്സരങ്ങൾ, ആക്ടിവിറ്റികൾ, വർക്ക്ഷോപ്പുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരവുമുണ്ട്. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയരക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി ചെയർ മാൻ ഖാലിദ് ജാസിം അൽ മി ദ്‌ഫ, ഈസ ഹിലാൽ എന്നിവരും ശൈഖ് അബ്ദുല്ല ബിൻ സാലമിനൊപ്പം ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

 ഷാർജ സ്പോർട്‌സ് കൗൺസിൽ ചെയർമാൻ അൽ ഹസാമി, ഷാർജ എക്സ്പോ സെന്റർ സി.ഇ.ഒ സെയ്‌ഫ് മുഹമ്മ ദ് അൽ മിദ്ഫ, ഷാർജ ചേം ബർ ഓഫ് കൊമേഴ്‌സ് ആൻ ഡ് ഇൻഡസ്ട്രി ഡയരക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ അവദി, പ്രദർശന പങ്കാളിത്ത രാജ്യങ്ങളെ പ്രതിനിധീകരിച്ച് നയതന്ത്രജ്ഞർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  5 days ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  5 days ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  5 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  5 days ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  5 days ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  5 days ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  5 days ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  5 days ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  5 days ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  5 days ago