കനക ദുര്‍ഗയുടെ വീടിന് കനത്ത സുരക്ഷ
അങ്ങാടിപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശിനിയായ കനക ദുര്‍ഗയുടെ വീടിനു കനത്ത സുരക്ഷയൊരുക്കി പൊലിസ്. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ തട്ടകം 85എ എന്ന നമ്പറിലുള്ള വീടും പരിസരവുമാണ് ഇന്നലെ രാവിലെ 7.15 മുതല്‍ കനത്ത പൊലിസ് സുരക്ഷയിലുള്ളത്.
പെരിന്തല്‍മണ്ണ സബ് ഡിവന്‍ഷന്‍ പരിധിയിലെ നിലമ്പൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളിലെ സി.ഐമാരും സ്‌പെഷല്‍ ബ്രാഞ്ച് ഓഫിസര്‍ സന്തോഷ്, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ പ്രധാന കവാടം മുതല്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഇതിനു മുന്‍പു മനീതി സംഘം ശബരിമലയിലേക്കു പ്രവേശിക്കാനുള്ള ശ്രമം നടത്തിയപ്പോഴും ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ കനക ദുര്‍ഗയുടെ വീട്ടിലേക്കു പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."