HOME
DETAILS

ഇടതിന്റെ തുടക്കത്തെക്കുറിച്ചൊരു വിചിന്തനം

  
backup
June 09 2016 | 21:06 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സമയമായിട്ടില്ല. മുന്‍സര്‍ക്കാരിനെ സംബന്ധിച്ച ജനവിധിയില്‍നിന്നാണ് ഈ ഗവണ്‍മെന്റ് പിറന്നുവീണത്. 87 ലക്ഷം വോട്ടുകളും പോള്‍ചെയ്തതിന്റെ 44 ശതമാനവും അവര്‍ നേടി. 78 ലക്ഷം വോട്ടുകളും 38 ശതമാനവും യു.ഡി.എഫിനും 30 ലക്ഷം വോട്ടുകളും 15 ശതമാനവും ബി.ജെ.പിയും പങ്കുവെച്ചു. മറ്റുള്ളവരെല്ലാം മൂന്നുശതമാനമേ വരൂ. ചെറുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന്റെ തിരമാലയില്‍ മുങ്ങിയമര്‍ന്നു.
സീറ്റുകളുടെ എണ്ണമാണു വോട്ടുകളേക്കാളും ശതമാനത്തേക്കാളും പ്രധാനം. ജനാധിപത്യം അങ്ങനെയാണ് അനുഭവവേദ്യമാകുന്നത്. ഓരോ മുന്നണിയും കരസ്ഥമാക്കിയ 92 ഉം 47 ഉം ഒന്നും സീറ്റുകള്‍വച്ചുനോക്കിയാല്‍ ഭരണപ്രതിപക്ഷങ്ങള്‍ ഏറെയകലെയാണ്. ഇനി സാങ്കേതികവാദങ്ങള്‍ അര്‍ത്ഥശൂന്യമാണ്. അക്കാദമികചര്‍ച്ചകള്‍ക്കും ഗവേഷണങ്ങള്‍ക്കും വിഷയമാക്കാവുന്ന കാര്യങ്ങളായി തെരഞ്ഞെടുപ്പുകണക്കുകള്‍ മാറി.
ഓരോ തെരഞ്ഞെടുപ്പിലും ജയിക്കുന്നതും തോല്‍ക്കുന്നതും അനേകകാരണങ്ങളാലാണ്. അക്രമം, അഴിമതി, വര്‍ഗീയത തുടങ്ങിയ മൂന്നുവിഷയങ്ങള്‍ ഇത്തവണ ചര്‍ച്ചകളില്‍ പ്രാമുഖ്യംനേടി. മൂന്നുമുന്നണികളും ഈ മൂന്നുദോഷങ്ങള്‍ക്കും എതിരായിരുന്നുവെങ്കിലും ആരും ഇതില്‍നിന്നൊന്നും പൂര്‍ണമുക്തരല്ലെന്നു ജനം കരുതി. എങ്കിലും, അഴിമതിയെയും വര്‍ഗ്ഗീയതയെയുമാണു വന്‍ഭീഷണികളായി അവര്‍ കണ്ടണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും അഴിമതിയും വര്‍ഗീയതയും പ്രധാനവിഷയങ്ങളായിരുന്നു. അന്നു വോട്ടര്‍മാര്‍ ശക്തമായി നിരാകരിച്ചത് അഴിമതിയെയായിരുന്നു. വര്‍ഗീയത അവര്‍ക്കൊട്ടും സ്വീകാര്യമായിരുന്നില്ലെങ്കിലും മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. കേരളത്തില്‍ ഇടതും കേന്ദ്രത്തില്‍ ബി.ജെ.പിയും വന്നത് ഈ വിധത്തിലാണ്.
അഴിമതിമുക്തവും മൂല്യാധിഷ്ഠിതവും സുതാര്യവും മതേതരവുമായ ജനപക്ഷ സര്‍ക്കാരിനെയാണു വോട്ടര്‍മാര്‍ അന്വേഷിക്കുന്നത്. ജനങ്ങളുടെ വികാരവിചാരങ്ങളെയും ആവശ്യങ്ങളെയും ഭാവനയെയും തൃപ്തമാക്കുന്ന കക്ഷിയോ മുന്നണിയോ വേണമെന്ന ശാഠ്യം അവര്‍ വച്ചുപുലര്‍ത്തുന്നു. രാഷ്ട്രീയകക്ഷികള്‍ക്കും മുന്നണികള്‍ക്കും ഈ മൂല്യങ്ങളെ സമൂര്‍ത്തമായി പ്രതിനിധാനംചെയ്യാന്‍ കഴിയാതെപോകുമ്പോള്‍ ഭേദപ്പെട്ടതെന്നവര്‍ കരുതുന്ന കൂട്ടരെ ജയിപ്പിക്കുകയാണ് പതിവ്. അപൂര്‍ണ്ണത ഭരണപക്ഷത്തും പ്രതിപക്ഷത്തും ജനം ദര്‍ശിക്കുന്നു.
ബംഗാളിലും അസമിലും സമാനമായ സാഹചര്യം കാണാം. പൊതുവെ ജനാധിപത്യ രാഷ്ട്രങ്ങളിലെ തെരഞ്ഞെടുപ്പുകളെ തുറിച്ചുനോക്കുന്ന സമസ്യയാണിത്. ഓരോ കക്ഷിക്കും മുന്നണിക്കും നേരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോയെന്നറിയാന്‍ തെളിവുകള്‍ തേടി ജനം മെനക്കെടാറില്ല. ആ ജോലികള്‍ പൊലിസിനെയും കോടതിയെയും ഏല്‍പ്പിച്ച് അവര്‍ തങ്ങളുടെ പണിചെയ്തു പിന്‍മാറുന്നു. ഇനിയും നാം തെരഞ്ഞെടുപ്പുഫലം തലനാരിഴകീറി പരിശോധിച്ചു കലഹിക്കുന്നതും ജയം ജയമല്ലെന്നും തോല്‍വി യഥാര്‍ഥതോല്‍വിയല്ലെന്നും വാദിച്ചുകഴിയുന്നതും പരിഹാസ്യമാണ്.
അപരിചിതത്വവും അറിവില്ലായ്മയും അബദ്ധങ്ങളും ആദ്യദിവസങ്ങളില്‍ സംഭവിച്ചാല്‍ പൊറുത്തുകൊടുക്കേണ്ടണ്ടതാണ്. അതു തുടരുന്നത് അക്ഷന്തവ്യമായ അപരാധവും. ജനമനസ്സുകള്‍ താമസിയാതെ മറിച്ചു വിധിയെഴുതും. രാഷ്ട്രീയകക്ഷി അംഗങ്ങളും അനുഭാവികളുമല്ല യഥാര്‍ഥത്തില്‍ സ്ഥാനാര്‍ഥികളെ ജയിപ്പിക്കുന്നതും തോല്‍പ്പിക്കുന്നതും. ഒരു രാഷ്ട്രീയകക്ഷിയോടും മമതയോ കൂറോ വച്ചുപുലര്‍ത്താത്ത മനുഷ്യരാണ്.  
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി എടുത്തുചാടിപ്പറഞ്ഞ അഭിപ്രായം തുടക്കത്തിലേ അവരുടെ പ്രതിച്ഛായ മോശമാക്കി. കഴിഞ്ഞനിയമസഭ ഏകകണ്ഠമായി സ്വീകരിച്ച നിലപാട് 'കേരളത്തിനു സുരക്ഷ, തമിഴ്‌നാടിനു ജലം' എന്നതായിരുന്നു. പുതിയ അണക്കെട്ടുനിര്‍മാണം മുഖ്യഅജന്‍ഡണ്ടയായി മാറിയത് അങ്ങനെയാണ്. ആ തീരുമാനം ശരിയോ തെറ്റോ ആവാം. പക്ഷേ, ആ നിലപാടു മാറ്റാന്‍ വീണ്ടണ്ടും പൊതുസമ്മതി തേടേണ്ടണ്ടതുണ്ടണ്ട്. എല്ലാ കക്ഷികളുടെയും സമ്മതം അതിനാവശ്യമാണ്. ഒരിക്കല്‍കൂടി അത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ തെറ്റില്ല. മുഖ്യമന്ത്രിക്ക് അതിനു മുന്‍കൈയെടുക്കാവുന്നതേയുള്ളൂ.
മുന്‍നിലപാടിനെ അദ്ദേഹം ഏകപക്ഷീയമായി തള്ളിപ്പറഞ്ഞതിന്റെ യുക്തിയും അര്‍ഥവും ആര്‍ക്കും മനസിലാക്കാന്‍ എളുപ്പമായിരുന്നില്ല. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കുപോലും. തമിഴ്‌നാട് സര്‍ക്കാരും മുഖ്യമന്ത്രി ജയലളിതയും അദ്ദേഹത്തില്‍ സ്വാധീനംചെലുത്തിയോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റില്ല. അക്കാര്യത്തില്‍, തമിഴ്‌നാട് സര്‍ക്കാരിന്റെ വൈദഗ്ധ്യം പ്രശസ്തമാണ്.
മറ്റൊന്ന്, ആതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടേതാണ്. അതും വിശദമായ ചര്‍ച്ചയ്ക്കുശേഷം തീരുമാനിക്കപ്പെടേണ്ടതാണ്. വൈദ്യുതിക്ഷാമം നേരിടാന്‍ ആതിരപ്പിള്ളി പദ്ധതിതന്നെ വേണോ മറ്റുവഴികളുണ്ടോയെന്നു തുടങ്ങിയ കാര്യങ്ങള്‍ ആലോചിക്കേണ്ടണ്ടതാണ്. പാരിസ്ഥിതികപ്രശ്‌നങ്ങള്‍ എങ്ങനെ മറികടക്കുമെന്നത് അതിലേറെ പ്രധാനമാണ്. പാരിസ്ഥിതികമൗലികവാദം സ്വീകാര്യമല്ലെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ വൈദ്യുതി ഉല്‍പ്പാദനകാര്യത്തിലും ഈ മൗലികവാദം അടിസ്ഥാനരഹിതമാണല്ലോ. പാര്‍ട്ടിയിലും മുന്നണിയിലും നാട്ടിലും ഇക്കാര്യങ്ങള്‍ വിവാദമാക്കിയത് ഇടതുസര്‍ക്കാരിന്റെ അവിവേകമാണ്.
ജയരാജന്‍ മന്ത്രിക്ക് ലോകബോക്‌സിങ് ചാമ്പ്യന്‍ മുഹമ്മദലിയെ അറിയാതെപോയത് ആളുകള്‍ നന്നായി ആസ്വദിച്ചു. ആ അറിവുകേടിന് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയുംചെയ്യുന്ന നടപടി രസകരമായിത്തോന്നാം. എങ്കിലും, കേരളയീര്‍ക്കൊരു നഷ്ടം ഈ കായികനിരക്ഷരതമൂലം കായികവകുപ്പിന്റെ മന്ത്രിയുണ്ടണ്ടാക്കിയിട്ടില്ലെന്നു സമാധാനിക്കാം. വല്ലനഷ്ടവും ഉണ്ടണ്ടായിട്ടുണ്ടെണ്ടങ്കില്‍ അതു മാനമാണ്. മാനത്തിനിപ്പോള്‍ പഴയ വിലയില്ലല്ലോ. മന്ത്രിയാകാന്‍ അറിവോ കഴിവോ വിദ്യഭ്യാസമോ ആവശ്യമില്ലെന്ന വിവരം അറിയാത്തവരുണ്ടേണ്ടാ. അത്തരം മന്ത്രിമാരെ ചുമക്കുന്നതു വിദ്യാസമ്പന്നരായ കേരളീയരുടെയും ഉദ്യോഗസ്ഥരുടെയും  ഭാഗ്യമോ നിര്‍ഭാഗ്യമോ ആയി കാണാം.
കേരളത്തിലെ പ്രഗത്ഭയും അതിപ്രശസ്തയുമായ അന്‍ജുബോബി ജോര്‍ജ്ജിനോട് കായികവകുപ്പുമന്ത്രി മോശമായി പെരുമാറിയതായി മറ്റൊരാരോപണംകൂടി ഉയര്‍ന്നുവന്നിട്ടുണ്ടണ്ട്. ഈ വിഷയത്തില്‍ അവര്‍ മുഖ്യമന്ത്രിക്കു പരാതി കൊടുത്തതായി അറിയുന്നു. കേരളത്തിലെ അനേകം കായികപ്രതിഭകളോടു ശരിയായവിധം പെരുമാറുവാനും ഈ മന്ത്രിക്കറിയില്ലെന്നു വ്യക്തമായി.  ഇനിയും ഇതുപോലുള്ള അമ്പുകള്‍ ഏതെല്ലാം മന്ത്രിമാരുടെ ആവനാഴികളില്‍ എത്രത്തോളമുണ്ടെണ്ടന്ന് ആര്‍ക്കറിയാം!
അച്യുതാനന്ദന്‍ മന്ത്രിയല്ലെങ്കിലും സീതാറാം യെച്ചൂരിക്കു സമര്‍പ്പിച്ച അവകാശപത്രികയുടെ കുഞ്ഞുരൂപം മറ്റൊരു വിവാദത്തിനു വഴിയൊരുക്കി. തനിക്കു വേണ്ടണ്ടുന്ന പദവികളുടെ രത്‌നച്ചുരുക്കം കുറിപ്പടിയാക്കി നല്‍കിയ വി.എസ് പിന്നീട് ഉരുണ്ടണ്ടുകളിച്ചുവെങ്കിലും കാര്യം ജനം ഗ്രഹിച്ചു. ആ വിഷയം ഏതുപ്രകാരമാണു യെച്ചൂരിയെ അറിയിക്കേണ്ടണ്ടിയിരുന്നതെന്ന് അറിയാതെപോയ അബദ്ധം മറ്റൊരു പ്രശ്‌നമായി.
പൊലിസിന്റെ തലപ്പത്തു നടന്ന അഴിച്ചുപണിയിലും വേണ്ടണ്ടത്ര ജാഗ്രതയുണ്ടായില്ല. പുതിയൊരു സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥരെ ഇളക്കിപ്രതിഷ്ഠിക്കുക പതിവാണ്. അതില്‍ തെറ്റുപറയാനാവില്ല. ഏതെങ്കിലും മാനദണ്ഡങ്ങളോ നിലപാടുകളോ അനുസരിച്ചാണ് അതുചെയ്യേണ്ടണ്ടത്. അതുണ്ടണ്ടായില്ലെന്ന വിമര്‍ശനം ന്യായമാണ്. ഈ സര്‍ക്കാരിനുമുമ്പില്‍ പരിഹാരം കാത്തുകിടക്കുന്ന നിരവധിപ്രശ്‌നങ്ങള്‍ ഇനിയുമുണ്ടണ്ട്. ജനജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന അത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുക്കാന്‍പോകുന്ന നിലപാടുകളും പ്രവര്‍ത്തികളും കാത്തിരുന്നുകാണാം.
ഇടതിന്റെ തുടക്കം തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമതീതമല്ല. ഭരിക്കുന്ന കക്ഷിക്കകത്തും മുന്നണിയിലും അതിന്റെ അലയൊലികള്‍ കാണപ്പെടുന്നുണ്ടണ്ട്. ഇടതുപക്ഷമെന്നത് ഒരു പാര്‍ട്ടിയുടെയോ മുന്നണിയുടെയോ പേരല്ല. ഒരു നിലപാടിന്റെ പേരാണ്. അത് അറിഞ്ഞിരിക്കുന്നതു നന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  17 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  21 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  26 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  42 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago