കഴക്കൂട്ടം മുക്കോല നാല് വരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു
കഴക്കൂട്ടം: ജില്ലയിലെ യാത്രാക്ലേഷത്തിന് ഏറെ പരിഹാരമായി മാറുന്ന കഴക്കൂട്ടം മുക്കോല നാല് വരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. 2019 ന്റെ പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ദേശിയ പാതാ അതോറിറ്റി .
43 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വിസ് റോഡടക്കം 45 മീറ്റര്‍ വീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. 43 കിലോമീറ്ററിനിടയില്‍ ചിലയിടങ്ങളില്‍ മാത്രമാണ് സര്‍വിസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാനുള്ളത്.നാല് വരിപ്പാത നിര്‍മാണം പൂര്‍ണതയിലെത്തിയിട്ടുണ്ട്.
എന്നാല്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായ ചാക്ക റെയില്‍വേ മേല്‍പാല നിര്‍മാണത്തിന്റെയും ഇവിടെ നിന്നും ഈഞ്ചക്കള്‍ വരെ നീളുന്ന മേല്‍പാതയുടെ നിര്‍മാണവുമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഇതിന്റെ പണി 95 ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്ന നിര്‍മാണങ്ങളെല്ലാം ഗതാഗത തടസ്സങ്ങളില്ലാതെയാണ് പുരോഗമിക്കുന്നത്. പാത വീതി കൂട്ടുവാന്‍ ഏറെ തടസമായിരുന്ന കുഴി വിളയിലെ പാറ പ്രത്യേക ടെക്‌നോളജി ഉപയോഗിച്ച് അരിഞ് മാറ്റി ഇവിടെ പാത നിര്‍മാണവും അതേപോലെ ഒരു വഷത്തെ സര്‍വിസ് റോഡും പണിയും പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ മറു വഷത്തെ സര്‍വിസ് റോഡ് ചേര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍കുന്ന് ഇടക്ക് ഇടക്ക് ഇടിഞ്ഞ് വീഴുന്നത് സര്‍വിസ് റോഡിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിന് തടസമാകുന്നുണ്ട്. എന്നാല്‍ ഇതിനെ മറികടക്കാനുള്ള സംവിധാനങ്ങളാണ് നിര്‍മാണം നടത്തുന്ന കമ്പനി നോക്കി വരുന്നത്.
ഇത് വിജയത്തിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. കഴക്കൂട്ടം മുതല്‍ കുഴിവിള വരെയുള്ള റോസിറ്റജോലികളും ഇന്‍ഫോസിസിന്റെ മുന്നിലുള്ള പാലത്തിന്റെ നിര്‍മാണവും കഴിഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞു. അതേപോലെ ആനയറ മേല്‍ പാലത്തിന്റെയും ആക്കുളം പാലത്തിന്റെയും നിര്‍മാണം ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.
ഇത് വഴി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വാഹനങ്ങള്‍ ഓടി തുടങ്ങുകയും ചെയ്യ്തു.
ഇതൊക്കെയായിട്ടും കഴക്കൂട്ടം ജങ്ഷനിലേയും രാവിലെയും വൈകിട്ടും ടെക്‌നോപാര്‍ക്കിന് മുന്നിലുമുള്ള ഗതാഗതാ കുരുക്ക് ഏറെ രൂക്ഷമാണ്.
ഇതിന് പ്രത്യേക കാരണം കഴക്കൂട്ടം ബൈപ്പാസ് ജംഗഷനില്‍ നിന്നും ആറ്റിങ്ങള്‍ ഭാഗത്തേക്കുള്ള ദേശിയ പാത വീതി കൂട്ടാത്തതാണ്. ഈ ഗതാഗതക്കുരുക്ക് കണിയാപുരത്തും അതേപോലെ മംഗലപുരത്തും ഒരേ പോലെ ബാധിക്കുന്നുണ്ട്.
പാര്‍ക്കിന് മുന്നിലും കഴക്കൂട്ടത്തും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി ടെക്‌നോപാര്‍ക്ക് മുതല്‍ ദേശീയ പാതയില്‍ വിജയാ ബാങ്ക് വരെ ഒരു മേല്‍ പാതക്ക് അംഗീകാരമാവുകയും ഇതിന്റെ സര്‍വേ പൂര്‍ത്തിയാവുകയും ചെയ്യ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ഇനിയും പകര്‍ത്തിയായിട്ടില്ലന്നാണ് അറിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."