HOME
DETAILS
MAL
സി.ഐയെ അക്രമിച്ച സംഭവം: ഏഴ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
January 04 2019 | 03:01 AM
ഗുരുവായൂര്‍: യുവതികള്‍ ശബരിമല ദര്‍ശന നടത്തിയതിന് എതിരേ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനിടെ ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ പ്രേമാനന്ദ കൃഷ്ണനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലിസ് അറസ്റ്റു ചെയ്തു.
എളവള്ളി പറങ്ങനാട്ട് പ്രവീണ്‍(48), പാലയൂര്‍ കറുത്തേടത്ത് ബിനീഷ് (34), എളവള്ളി വടാശ്ശേരി അജീഷ്(26), പാവറട്ടി കരുമത്തില്‍ സുനില്‍ കുമാര്‍(49), താമരയൂര്‍ തയ്യില്‍ സുദേവ്കുമാര്‍ (21), തിരുനെല്ലൂര്‍ കരിയില്‍ സതീഷ്കുമാര്‍(42), പാലയൂര്‍ പുക്കയില്‍ വിജിത്ത് (29) എന്നിവരാണ് അറസ്റ്റിലായത്.
തലയില്‍ കല്ലുകൊണ്ടുള്ള അടിയേറ്റ സി.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."