HOME
DETAILS
MAL
" ജന്മനാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം"
backup
January 04 2019 | 06:01 AM
O2 ജനുവരി 2019 ഖത്തർ മിനിസ്റ്ററി ഓഫ് ഇൻറീരിയറിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് വിദേശ എംബസി പ്രതിനിധികൾക്കും, കമ്മ്യൂണിറ്റി ലീഡേഴ്സിനും വേണ്ടി ഖത്തറിലെ ഇമിഗ്രേഷൻ, ഡ്രഗ്സ്, അൽ ഫസ,സിവിൽ ഡിഫൻസ് എന്നീ വകുപ്പുകളിലെ നിയമ- നടപടിക്രമങ്ങളെ സംബന്ധിച്ച് സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. വളരെ ഉപകാരപ്രദവും പ്രവാസി സമൂഹത്തിന്റെ അജ്ഞത ഇല്ലാതാക്കാനും ഈ ക്ലാസിലൂടെ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തിന് ഉപകാരപ്പെട്ടേക്കാവുന്ന ഒരു വിഷയത്തിന്റെ നിയമ നടപടി ക്രമം ഇവിടെ കുറിക്കുന്നു. ജന്മനാട്ടിൽ വെച്ച് ഖത്തർ തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?
ഒരു പ്രവാസിയുടെ വിലപ്പെട്ട യാത്രാരേഖയായി കണക്കാക്കപ്പെടുന്നത് പാസ് പോർട്ടും ഖത്തർ തിരിച്ചറിയൽ കാർഡും ആകുന്നു. ഏതെങ്കിലും സന്ദർഭവശാൽ ID കാർഡ് നാട്ടിൽ വെച്ച് തിരിച്ച ലഭിക്കാനാകാത്ത വിധം നഷ്ടപ്പെടുകയാണെങ്കിൽ ആ പ്രവാസിയുടെ ഖത്തറിലേക്കുള്ള തിരിച്ച് വരവ് വളരെ ദുഷ്കരമാകും. ഈ പ്രശ്നം പരിഹരിക്കുന്നതിന് MOI ഒരു പുതിയ മേഖല കൂടി പ്രവാസികൾക്കായി തുറന്ന് തന്നിരിക്കുന്നു.
1. ഖത്തർ ID കാർഡ് നാട്ടിൽ വെച്ച് നഷ്ടപ്പെട്ടു എന്ന് കാണുന്ന പക്ഷം ബന്ധപ്പെട്ട അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ ID നഷ്ടപ്പെട്ടു എന്ന് കാണിച്ച് പരാതി നൽകുക. തുടർന്ന് എഫ്.ഐ.ആർ (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ) സ്റ്റാമ്പും, ഒപ്പും അടങ്ങിയ FIR കോപ്പി സ്റ്റേഷനിൽ നിന്നും വാങ്ങി കൈവശം വെയ്ക്കുക.
2. ID നഷ്ടപ്പെട്ട പ്രവാസിയുടെ പേരിലുള്ള മെട്രാഷ് 2 ലോഗിൻ ചെയ്ത് "റസിഡണ്ട് റിട്ടേൺ പെർമിറ്റ് " (RRP) ലഭിക്കുന്നതിന് വേണ്ടി നിലവിൽ QR 500/- ഫീസ് അടച്ചതിനു ശേഷം സബ്മിറ്റ് ചെയ്യുക. തുടർന്ന് മട്രാഷിൽ നിന്നും ഇ മെയിലിൽ ലഭിക്കുന്ന Resident Return Permit (RRP) ന്റെ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ഇന്ത്യയിലേയും ഖത്തറിലേയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്.
3. ഖത്തറിൽ എത്തിച്ചേർന്നതിനു ശേഷം കമ്പനി ജോലിക്കാ രാണെങ്കിൽ PRO മുഖാന്തിരമോ, മറ്റുള്ളവർക്ക് നേരിട്ടോ ഖത്തർ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ സമീപിച്ച് ID നേടിയെടുക്കാവുന്നതാണ്.
തയ്യാറാക്കിയത്
അഡ്വ: ജാഫർ ഖാൻ എം
ഹെഡ് ഓഫ് സ്പോട്ട്സ് & എക്സ്റ്റേണൽ ആക്ടിവിറ്റീസ് അഫയേഴ്സ്,
ഇന്ത്യൻ കൾചറൽ സെന്റർ,(ICC)
ലീഗൽ അഡ്വൈസർ, ഖത്തർ വിഖായ
ദോഹ- ഖത്തർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
Kerala
• 23 days agoഅധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ
Saudi-arabia
• 23 days agoകെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ
Kerala
• 23 days agoസഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം
Saudi-arabia
• 24 days agoഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
National
• 24 days agoറസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്ഫോം ഒരുക്കി ദുബൈ
uae
• 24 days agoക്രിക്കറ്റ് മത്സരത്തിനിടെ സ്ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്
Cricket
• 24 days agoയാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
latest
• 24 days agoമൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ
Kerala
• 24 days agoഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്
International
• 24 days agoകെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും
Kerala
• 24 days agoഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി
bahrain
• 24 days agoസന്തോഷ് ട്രോഫിയില്‍ സന്തോഷ തുടക്കവുമായി കേരളം
Football
• 24 days agoസുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍
Kerala
• 24 days agoസ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ
uae
• 24 days agoരാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം
Kerala
• 24 days agoദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി
uae
• 24 days agoഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍
National
• 24 days agoആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്
* എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും
* വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വീണാ ജോര്‍ജും