HOME
DETAILS

മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍

  
backup
February 20, 2017 | 6:58 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3

നാദാപുരം: ബാധയൊഴിപ്പിക്കാനുള്ള മന്ത്രവാദത്തിനിടെ ഗുരുതര പൊള്ളലേറ്റ് യുവതി അത്യാസന്ന നിലയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി നാലുകുടിപ്പറമ്പില്‍ ഷമീന (22)യ്ക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ കുറ്റ്യാടി അടുക്കത്ത് സ്വദേശിനിയായ നജ്മയെ (32) പൊലിസ് അറസ്റ്റുചെയ്തു. ഒരണ്ടു വര്‍ഷത്തോളമായി ഇവര്‍ മന്ത്രവാദം ഉള്‍പ്പെടെ നടത്തി വരികയാണെന്ന് പൊലിസ് പറഞ്ഞു.
പുറമേരി ചുങ്ക്യത്തുള്ള നജ്മയുടെ വാടക വീട്ടില്‍ വച്ച് ശനിയാഴ്ച വൈകിട്ടാണ് സംഭവം. ബാധയൊഴിപ്പിക്കണമെന്നും ഇതിനായി പ്രത്യേക കര്‍മങ്ങള്‍ വേണമെന്നും പറഞ്ഞ് യുവതിയെയും ബന്ധുക്കളെയും വിശ്വസിപ്പിക്കുകയായിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതിയില്‍ കയറിക്കൂടിയ ജിന്നിനെ ഒഴിപ്പിക്കാനാണെന്ന് പറഞ്ഞാണ് മന്ത്രവാദം നടത്തിയത്.
ഇതിനായി പാത്രത്തില്‍ ചില വസ്തുക്കള്‍ വച്ച് മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു സാധാരണ പതിവ് . എന്നാല്‍ മണ്ണെണ്ണ കിട്ടാത്തതിനെ തുടര്‍ന്ന് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനിടയില്‍ തീ ആളിപ്പടര്‍ന്ന് കസേരയില്‍ ഇരിക്കുകയായിരുന്ന ഷമീനയുടെ വസ്ത്രത്തില്‍ പിടിക്കുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയുമായിരുന്നു. കൂടെയുണ്ടണ്ടായിരുന്ന ബന്ധുക്കള്‍ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇപ്പോഴും അത്യാസന്ന നിലയില്‍ കഴിയുകയാണ്. ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം മന്ത്രവാദിനിക്കെതിരേ പൊലിസ് മനപ്പൂര്‍വമല്ലാത്ത നരഹത്യാ ശ്രമത്തിന് കേസെടുക്കുകയും ഇന്നലെ വൈകുന്നേരം അറസ്റ്റു ചെയ്യുകയുമായിരുന്നു.
വിവാഹബന്ധം വേര്‍പ്പെടുത്തിയ നജ്മ പിന്നീട് മന്ത്രവാദത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പന്ത്രണ്ടണ്ടു വയസുള്ള മകളെ ഉപയോഗിച്ചാണ് മന്ത്രവാദത്തിനുള്ള കര്‍മങ്ങള്‍ ഇവര്‍ നടത്തിയിരുന്നത്. മന്ത്രവാദം നടത്തിയ വീട് അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് പൂട്ടി സീല്‍ ചെയ്തു. ഇവര്‍ക്കെതിരേ നിരന്തരം പരാതി ഉയര്‍ന്നിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  19 days ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  19 days ago
No Image

റോഡിൽ സ്റ്റേജ് കെട്ടി ഗതാഗതം തടസ്സപ്പെടുത്തി; ഫ്ലക്സിൽ മേയറുടെ പടം, തള്ളിപ്പറഞ്ഞ് മേയർ; ഒടുവിൽ സംഘടനയ്‌ക്കെതിരെ കേസ്

Kerala
  •  19 days ago
No Image

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

crime
  •  19 days ago
No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  19 days ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  19 days ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  19 days ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  19 days ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  19 days ago
No Image

ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രം"; ആശങ്കകൾ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

National
  •  19 days ago