HOME
DETAILS

എല്‍.ഡി.എഫ് യോഗം: സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ വിമര്‍ശനം

  
backup
February 20 2017 | 19:02 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ വിമര്‍ശനം. കെ.എ.എസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സമരം, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം, പൊലിസിലെ പ്രശ്‌നങ്ങള്‍, ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാത്തത് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പ്രകടനം മോശമാണ്. മുന്നണി സംവിധാനത്തിന്റെ കെട്ടുറപ്പിനെവരെ ഇത് ബാധിച്ചു. മുഖ്യമന്ത്രി ഒരു വഴിക്കും മന്ത്രിമാര്‍ മറ്റൊരു വഴിക്കുമാണ്. ഇതു പരിഹരിക്കാനായില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയുണ്ടാകുമെന്ന് വിവിധ കക്ഷി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ കൂടുതല്‍ നിരീക്ഷണം നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു. ഓരോ വകുപ്പിലെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് മന്ത്രിമാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇത് കിട്ടുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും പിണറായി ഉറപ്പുനല്‍കി. വരള്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗം ബുധനാഴ്ച ചേരും. ഇതോടൊപ്പം റേഷന്‍ വിഹിതം വെട്ടിക്കുറച്ച നടപടിയും ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം-സി.പി.ഐ തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനും യോഗത്തില്‍ തീരുമാനമായി. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കണം. പാര്‍ട്ടികളാകുമ്പോള്‍ ഓരോ വിഷയത്തിലും വ്യത്യസ്ത നിലപാടുകളുണ്ടാകും. എന്നാല്‍, അത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി വിഷയത്തില്‍ വകുപ്പുമന്ത്രിയെ ഒറ്റപ്പെടുത്തുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് എന്‍.സി.പി തുറന്നടിച്ചു.
കൂട്ടായ ഉത്തരവാദിത്വം നിറവേറ്റേണ്ടിടത്ത് വകുപ്പുമന്ത്രിയെ കുറ്റം പറയുകയാണ്. ഇത് ന്യായമല്ല. കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ സഹായിക്കണം. അല്ലാതെ മുന്നോട്ടുപോകാനാകില്ല. കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കുകാരണം മന്ത്രിയാണെന്ന രീതിയിലാണ് ധനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടുന്നത്.
കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. അത് നിറവേറ്റണം. എ.ഐ.ടി.യു.സി വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധപ്രകടനം നടത്തിയത് അനുചിതമായിപ്പോയെന്നും എന്‍.സി.പി അറിയിച്ചു. ഇത്തരം പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമെന്ന് സി.പി.ഐ നേതാക്കള്‍ അറിയിച്ചു.

വരള്‍ച്ച: നാളെ സര്‍വകക്ഷി യോഗം

തിരുവനന്തുപുരം: സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന വരള്‍ച്ച, റേഷന്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം ചേരുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് സംസ്ഥാനത്തിന് ആവശ്യമായ 16.2 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിനുപകരം 14 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ് ലഭിക്കുന്നത്. മുന്‍ഗണനാപട്ടികയില്‍ ഒരു കോടി 54 ലക്ഷം പേര്‍ മാത്രമാണുള്ളത്. കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യം അനുവദിക്കേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതാണ്. രാജ്യത്തിനാവശ്യമായ വിദേശനാണ്യത്തിന്റെ നല്ലൊരുപങ്ക് കേരളം നേടിക്കൊടുക്കുന്നുണ്ട്. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരപരിപാടികളിലേക്ക് നീങ്ങും.
ഒരുനൂറ്റാണ്ടിനിടയില്‍ കേരളം അനുഭവിച്ചതിലേറ്റവും രൂക്ഷമായ വരള്‍ച്ചയാണ് ഇപ്പോഴുള്ളത്. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാ കുടിവെള്ള സ്രോതസുകളും വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  9 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  13 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  18 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  34 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  42 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago