വഖഫ് കേസ്: രണ്ടുപേര്‍ക്കു ജാമ്യം
കോഴിക്കോട്: വഖഫ് കെട്ടിടങ്ങളില്‍ വാടക കൂട്ടിക്കൊടുക്കാതെ അനധികൃതമായി തങ്ങിയെന്ന കേസില്‍ കോഴിക്കോട് കോര്‍ട്ട് റോഡിലെ നോര്‍മന്‍ പ്രിന്റിങ് ബ്യൂറോയുടെ പാര്‍ട്ണര്‍ പി.വി നിധീഷ്, പി.വി ഹേമലത എന്നിവര്‍ക്കു ജാമ്യം. കോഴിക്കോട് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ഇവര്‍ക്കു ജാമ്യം അനുവദിച്ചത്.
കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ നേരിട്ടു ഹാജരാകണമെന്ന വ്യവസ്ഥയിലും ഇവര്‍ക്കു കോടതി ഇളവനുവദിച്ചു. കേസിലെ മറ്റൊരു പ്രതി എം. ശശിക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അന്യായമായി വഖഫ് സ്വത്ത് കൈവശം വയ്ക്കുന്നവര്‍ക്കു രണ്ടു വര്‍ഷം കഠിന തടവുവരെ നല്‍കാമെന്ന വഖഫ് നിയമത്തില്‍ 2013ല്‍ വരുത്തിയ ഭേദഗതി പ്രകാരമെടുത്ത കേസാണിത്. നോര്‍മന്‍ പ്രിന്റിങ് ബ്യൂറോ 40 വര്‍ഷമായി ബിസിനസ് നടത്തുന്നത് പുതിയ മാളിയേക്കല്‍ മമ്മുഹാജി വഖഫ് ചെയ്ത സ്വത്തിലാണെന്നു കാണിച്ചാണു പരാതി. കേസ് ജൂലൈ 25നു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."