HOME
DETAILS

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

  
Web Desk
November 20, 2024 | 1:35 AM

Qatar confirms departure of Hamas leaders

ദോഹ: ഖത്തറില്‍ അഭയംതേടിയിരുന്ന മുതിര്‍ന്ന ഹമാസ് നേതാക്കള്‍ രാജ്യംവിട്ടതായി റിപ്പോര്‍ട്ട്. യു.എസിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം ഖത്തര്‍, ഹമാസ് നേതാക്കളെ അറിയിച്ചതായും ഇതോടെ നേതാക്കള്‍ ദോഹ വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് സൂചന. പിന്നാലെ നിലവിലെ ഹമാസ് രാഷ്ട്രീയവിഭാഗം മേധാവി ഖാലിദ് മിശ്അല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ദോഹയിലില്ലെന്ന് ഹമാസ്, ഖത്തര്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, എവിടേക്കാണ് പോയത് എന്നത് വ്യക്തമല്ല. ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ചതുള്‍പ്പെടെ ലോകരാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള ഹമാസിന്റെ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്നത് ദോഹയിലെ ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു. 

ഹമാസ് നേതാക്കള്‍ ദോഹ വിട്ടതായി സംഘടനയും ഖത്തറും സ്ഥിരീകരിച്ചു. എന്നാല്‍, ദോഹയിലെ ഓഫിസ് എന്നെന്നേക്കുമായി അടച്ചുപൂട്ടിയിട്ടില്ലെന്ന് ഹമാസ് അറിയിച്ചു. ഇക്കാര്യം ഖത്തറും സ്ഥിരീകരിച്ചു. ദോഹയിലെ ഹമാസ് ആസ്ഥാനം അടച്ചുപൂട്ടിയിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അറിയിച്ചു. ഹമാസ് നയതന്ത്രസംഘം ഇപ്പോള്‍ ദോഹയിലില്ലെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ മധ്യസ്ഥചര്‍ച്ചയില്‍ ഇനി ഹമാസും ഇസ്‌റാഈലും ഇങ്ങോട്ട് ആവശ്യപ്പെട്ടാല്‍ മാത്രമെ സഹകരിക്കൂവെന്ന നിലപാട് ഖത്തര്‍ സ്വീകരിച്ചിരുന്നു. 

ഗസ്സക്ക് പുറത്ത് ഹമാസിനുണ്ടായിരുന്ന ഏക ആസ്ഥാനമായിരുന്നു ദോഹയിലെത്. 2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ ഓഫിസ് ദോഹയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

അടുത്തിടെ സമാധാന കരാറിന് വഴങ്ങാന്‍ ഹമാസിനോട് നിര്‍ദേശിക്കണമെന്ന് യു.എസ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബന്ദി മോചനം അംഗീകരിക്കാത്ത വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്. ഇതോടെയാണ് ഹമാസ് നേതാക്കളെ പുറത്താക്കാന്‍ ഖത്തറിന് മേല്‍ യു.എസ് സമ്മര്‍ദ്ദം ചെലുത്തിയത്. ദോഹയില്‍ ഹമാസ് നേതൃത്വം തുടരുന്നത് സ്വീകരിക്കാനാകില്ലെന്ന നിലപാട് അമേരിക്ക ഖത്തറിനെ ശക്തമായി അറിയിച്ചു. ഹമാസ് ഖത്തറില്‍ തുടരുന്നത് ബന്ധം വഷളാക്കുമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയതോടെ ഖത്തര്‍ വഴങ്ങുകയായിരുന്നു.

നിലവില്‍ ഖാലിദ് മിശ്അല്‍ ഉള്‍പ്പെടെയുള്ള ഹമാസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ തുര്‍ക്കിയിലേക്ക് നേതാക്കള്‍ പോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും തുര്‍ക്കി ഇക്കാര്യം നിഷേധിച്ചു. ഹമാസ് രാഷ്ട്രീയവിഭാഗം മേധാവിയായിരുന്ന ഇസ്മാഈല്‍ ഹനിയ്യ ഇറാനില്‍ കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Hamas leaders, including Khaled Meshaal, left Doha under US pressure. Qatar confirmed Hamas’s office remains operational but leaders relocated.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  3 days ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  3 days ago
No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  3 days ago
No Image

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

National
  •  3 days ago
No Image

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

justin
  •  3 days ago
No Image

ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന

oman
  •  3 days ago
No Image

ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം 

National
  •  3 days ago
No Image

പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ

Cricket
  •  3 days ago
No Image

ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം

uae
  •  3 days ago