HOME
DETAILS

പട്ടാളം മാര്‍ക്കറ്റില്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

  
backup
January 05 2019 | 03:01 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b3%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

തൃശൂര്‍: നഗരത്തില്‍ വന്‍ അഗ്നിബാധ. ശക്തന്‍ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പുതിയ പട്ടാളം മാര്‍ക്കറ്റിലെ സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ക്കാണ് ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ തീപിടിച്ചത്. വൈദ്യുതി ലൈനുകള്‍ ഉരഞ്ഞ് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കരിയിലകള്‍ കത്തിയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. ഇ.ഐ ഫ്രാന്‍സിസിന്റെ 106- ാം നമ്പര്‍ കടയ്ക്ക് സമീപമായിരുന്നു ആദ്യം തീ പടര്‍ന്നത്. കട നടത്തുന്നവര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയമായതിനാല്‍ തീപിടിത്തം ആരുടെയും ശ്രദ്ധയില്‍പെട്ടില്ല.
തീ ആളിയതോടെ ഓടിയെത്തിയവര്‍ ടയറുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും ടയറുകളില്‍ തീപിടിച്ചുണ്ടായ കറുത്ത പുകയില്‍ അകപ്പെട്ട് പിന്‍മാറേണ്ടി വന്നു. കനത്ത കാറ്റ് തീ പടര്‍ത്തി. ടയറുകളും ബൈക്കുകളുടെ പെട്രോള്‍ ടാങ്കുകളും ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂട്ടിയിട്ടിരുന്ന ടയറുകള്‍ക്ക് തീ പിടിച്ച് എട്ടോളം കടകളിലേക്കാണ് തീ പടര്‍ന്നത്. രണ്ട് കടകള്‍ പൂര്‍ണമായും ഒരു കട ഭാഗികമായും കത്തിയിട്ടുണ്ട്. എയ്‌സ് കോളജ് ബില്‍ഡിങിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പിലേക്കും തീ പടര്‍ന്നു. ഈ ഭാഗത്ത് റിപ്പയറിങിനായി കയറ്റിയിട്ട ബൈക്കുകളും വാഹനങ്ങളും അഗ്നിക്കിരയായി.
മരങ്ങളും കത്തിക്കരിഞ്ഞു. പത്ത് മിനിറ്റിന് ശേഷം ഒരു ഫയര്‍ എഞ്ചിന്‍ മാത്രമാണ് അപകടപ്രദേശത്ത് എത്തിയത്. പിന്നീട് രണ്ടാമതൊരു ഫയര്‍എഞ്ചിന്‍ കൂടി എത്തിയെങ്കിലും മിനുറ്റുകള്‍ക്കം രണ്ടിലേയും വെള്ളം തീര്‍ന്ന് തിരികെ പോയി. ഈ സമയമാണ് തീ കൂടുതല്‍ കടകളിലേക്ക് വ്യാപിച്ചത്.
ഒരു കിലോമീറ്ററോളം ദൂരത്തില്‍ കറുത്ത പുകയും ചാരവും നിറഞ്ഞതോടെ ടി.ബി റോഡ് വഴിയുള്ള ഗതാഗതം വഴി തിരിച്ചുവിട്ടു. അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുള്‍ മുപ്പതോളം ലോഡ് വെള്ളമുപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്.  തൃശൂരിന് പുറമേ പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, നാട്ടിക, ഗുരുവായൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ അഗ്നിശമന യൂനിറ്റുകളില്‍ നിന്നും ഫയര്‍ എന്‍ജിനുകളെത്തിച്ചു. പെട്ടെന്ന് തീയണക്കാനായതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.തീ പടര്‍ന്ന ഭാഗത്തിന് മറുവശം കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രമാണ്. ഈ ഭാഗങ്ങളില്‍ നാടോടികള്‍ ആക്രികള്‍ ചാക്കുകളില്‍ ശേഖരിച്ചു വെച്ചിട്ടുമുണ്ട്. ഈ വശങ്ങളിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ദുരന്തത്തിനിടയാക്കുമായിരുന്നു. തീ പിടിത്തതില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാകുന്നുണ്ട്. പഴയ വാഹനങ്ങളുടെ ടയറുകളും സ്‌പെയര്‍പാര്‍ട്‌സുകളും വില്‍ക്കുന്ന 120 തോളം കടകളാണ് അഞ്ചു വരികളിയായി തീപിടിത്തം നടന്ന പട്ടാളം മാര്‍ക്കറ്റിലുള്ളത്.
ഈ കടകള്‍ക്കൊന്നും ഇന്‍ഷൂറന്‍സോ ലൈസന്‍സോ ഇല്ല. അതുകൊണ്ട് തന്നെ കത്തി നശിച്ച വസ്തുക്കളുടെ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലെന്ന് കടയുടമകള്‍ പറഞ്ഞു. മന്ത്രി വി.എസ് സുനില്‍കുമാര്‍, കെ. രാജന്‍ എം.എല്‍.എ, സിറ്റി പൊലിസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  19 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  24 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  28 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  44 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago