HOME
DETAILS
MAL
കടകള്‍ക്കുനേരെ പെട്രോള്‍ ബോംബേറ്: പുറത്തൂരില്‍ പ്രതിഷേധം
backup
January 05 2019 | 05:01 AM
തിരൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ പുറത്തൂര്‍ കാവിലക്കാട് കടകള്‍ക്ക് നേരെ പെട്രോള്‍ ബോബ് എറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ചും പെട്രോള്‍ ബോംബെറിഞ്ഞവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടും കാവിലക്കാട് അങ്ങാടിയില്‍ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.
സി.പി.എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയും വ്യാപാരി വ്യവസായി സമിതി കാ വിലക്കാട് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച പൊതുയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു.
കെ.വി രവി അധ്യക്ഷനായി. കെ.വി സുധാകരന്, സി.ഒ ശ്രീനിവാസന്, എ.പി സുദേവന്, കാസിം വാടി, റഹ്മത്ത് സൗദ, സീനത്ത് ഇസ്മാഈല്‍, ജാഫര്‍, എന്‍. ബാവ, ടി.കെ സദാശിവന്, ഇസ്മാഈല്‍, പച്ചേത്ത് ബാലകൃഷ്ണന്, എം.പി സിദ്ദീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."