വന്യമൃഗ ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണം
ഇരിട്ടി: മലയോര മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വന്യമൃഗ ആക്രമണം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണം മൂലം ജീവനും കൃഷിയും നഷ്ടപ്പെടുന്ന സാഹചര്യമാണ് മലയോര മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്നും സമീപകാലത്ത് കേളകത്തും കൊട്ടിയൂരും ഉണ്ടായ ദാരുണ ദുരന്തം ബന്ധപ്പെട്ടവരുടെ കണ്ണുതുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി-
മൈസൂര്‍ റെയില്‍വേ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ.മാത്യു കുന്നപ്പള്ളി അധ്യക്ഷനാ
യി. മുന്‍ എം.എല്‍.എ പി.സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി പോളി, മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫന്‍, സി.എസ് സെബാസ്റ്റ്യന്‍, പ്രൊഫ.ജോണ്‍ ജോസഫ്, ജേക്കബ് ചൂരനോലി, ജോസ് നരിമറ്റം, ജോയ് പൂവത്തിങ്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."