പട്ടികജാതി കുട്ടികള്‍ക്കായുള്ള സംയുക്ത വികസന പദ്ധതി യാഥാര്‍ഥ്യമാകുന്നു
ഹരിപ്പാട്: ജില്ലാപഞ്ചായത്തിന്റെ പള്ളിപ്പാട് ഡിവിഷനില്‍ പട്ടികജാതികുട്ടികള്ക്കായുള്ള പ്രിഎക്സാമിനേഷന് ട്രെയിനിങ് സെന്റര്‍ നിര്‍മ്മിക്കുവാനായി സ്ഥലം ഒരുങ്ങി. 2017-18 ജനകിയാസൂത്രണ പദ്ധതി പ്രകാരം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്, കുമാരപുരം, ചേപ്പാട്, തൃക്കുന്നപ്പുഴ, പള്ളിപ്പാട്, കരുവാറ്റ, ചെറുതന, ചിങ്ങോലി, മുതുകുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും ജില്ലാപഞ്ചായത്തിന്റെയും പട്ടികജാതി വിഹിതം ഉപയോഗിച്ചാണ് പള്ളിപ്പാട് പഞ്ചായത്തില്‍ ഒരേക്കര്‍ സ്ഥലം ആലപ്പുഴ ജില്ലാപഞ്ചായത്ത് വാങ്ങിയത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, പ്രതിപക്ഷനേതാവ് ജോണ്‍തോമസ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി ദേവദാസ്, ആലപ്പുഴ ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ നേരത്തെ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ പഞ്ചായത്ത് യോഗവും ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍ ജില്ലാപ്ലാനിങ് കമ്മിറ്റിയും ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചതിനുശേഷം നങ്ങ്യര്‍കുളങ്ങര സബ് രജിസ്ട്രാര്‍ സ്ഥലം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാനത്തെ പട്ടികജാതി കുട്ടികള്‍ക്ക് വിവിധ തരം ഉയര്‍ന്ന പരീക്ഷകള്‍ക്ക് പങ്കെടുക്കുന്നതിന് അവരെ പ്രാപ്തമാക്കുന്നതിനാണ് പ്രീ എക്സാമിനേഷന് ട്രെയിനിങ് സെന്റര്‍ നിര്‍മിക്കുന്നത്. പ്രതിപക്ഷ നേതാവും ഹരിപ്പാട് എം.എല്‍.എയുമായ രമേശ് ചെന്നിത്തലയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം കെട്ടിടം നിര്‍മിക്കുന്നതിനായി നേരത്തെ തന്നെ പട്ടികജാതി ഡയരക്ടറേറ്റ് വകയിരുത്തിയിട്ടുണ്ട്.
കൂടാതെ ജില്ലാ പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് ആസ്ഥി ആയിട്ടുള്ള സ്ഥലം സംരക്ഷിക്കുന്നതിനായി ചുറ്റുമതിലും 25 ലക്ഷം രൂപ മുടക്കി ഹൈടെക് ലൈബ്രറിയും പണിയുന്നതിന് ജില്ലാ ആസുത്രണ സമിതി അംഗീകാരം നല്കിയിട്ടുള്ളതായും ജില്ലാ പഞ്ചായത്ത് ഡിവിഷന് മെംബര്കൂടി ആയ ജോണ്‍തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."