HOME
DETAILS

അമ്പലപ്പുഴ ബ്ലോക്ക് ആയുഷ്ഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ

  
backup
January 05 2019 | 06:01 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%af%e0%b5%81%e0%b4%b7

ആലപ്പുഴ: ദേശീയ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാളെ രാവിലെ 10ന് അമ്പലപ്പുഴ കച്ചേരിമുക്ക് കെ.കെ കുഞ്ചുപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കും.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ് അധ്യക്ഷനാകും. ഇതോടനുബന്ധിച്ച് നടക്കുന്ന ആയുര്‍വേദ സിദ്ധ ഹോമിയോ മെഗാ മെഡിക്കല്‍ ക്യാംപ് കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. ഔഷധസസ്യ വിതരണോദ്ഘാടനം അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ നിര്‍വഹിക്കും.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. ഷീബ പദ്ധതി വിശദീകരിക്കും. ദേശീയ ആയുഷ്മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിന് മുന്നോടിയായി നടക്കുന്ന വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
ദേശീയ ആയുഷ് മിഷനും കേരള സര്‍ക്കാര്‍ ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി കേരളത്തിലെ എല്ലാ ജില്ലകളിലും നടപ്പാക്കുന്ന പദ്ധതിയാണ് ആയുഷ്ഗ്രാമം. ജില്ലയിലെ അമ്പലപ്പുഴ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് എന്നീ അഞ്ചു പഞ്ചായത്തുകളിലായാണ് ഈ പദ്ധതിയുടെ നിര്‍വഹണം.
ഈ പദ്ധതിയില്‍ ആയുഷിന്റെ വിവിധ ഭാഗങ്ങളായ ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സേവനം ലഭിക്കും. കുടുംബശ്രീ മിഷന്‍, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത്, വനം വകുപ്പ്, ശുചിത്വ മിഷന്‍, സാമൂഹ്യ കുടുംബക്ഷേമം എന്നീ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍, യോഗമെഡിറ്റേഷന്‍, ഔഷധസസ്യ കൃഷി, ജൈവ പച്ചക്കറി കൃഷി, മെഡിക്കല്‍ ക്യാംപുകള്‍, സഹവാസ ക്യാംപുകള്‍, മൂല്യവര്‍ദ്ധിത പച്ചക്കറി കൃഷി, മെഡിക്കല്‍ ക്യാംപുകള്‍, സഹവാസ ക്യാംപുകള്‍, മൂല്യവര്‍ദ്ധിത ഉള്‍പ്പന്നങ്ങളുടെ നിര്‍മാണവും പരിശീലനവും, വിദ്യാലയ ആരോഗ്യ പരിപാടികള്‍, തൊഴില്‍ജന്യരോഗ പ്രതിരോധ പരിപാടികള്‍, പ്രമേഹം, രക്തസമര്‍ദം, കാന്‍സര്‍ തുടങ്ങിയ വര്‍ധിച്ചുവരുന്ന രോഗങ്ങള്‍ക്കുള്ള പ്രതിരോധ പരിപാടികള്‍, പകര്‍ച്ചവ്യാധി രോഗ പ്രതിരോധ പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
മൃഗങ്ങളുടെ ആരോഗ്യ പരിപാലനവും രോഗ പരിഹാര മാര്‍ഗങ്ങളും ഔഷധവും വളരെ ഫലപ്രദമായി കൈകാര്യം ചെയ്തിരുന്ന മൃഗായുര്‍വേദം, വൃക്ഷ സസ്യങ്ങളുടെ പരിപാലനം പ്രതിപാദിച്ചിരുന്ന വൃക്ഷായുര്‍വേദം എന്നീ ആയുര്‍വേദത്തിന്റെ ചികിത്സാശാസത്രങ്ങളുടെ സാധ്യത ബന്ധപ്പെട്ട വിഭാഗങ്ങളുമായി വിശകലനം ചെയ്തു പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago