കേരളം യുദ്ധക്കളമായി മാറിയതിന് കാരണക്കാരന്‍ മുഖ്യമന്ത്രി: മുല്ലപ്പള്ളി
ന്യൂഡല്‍ഹി: സമാധാനപരമായി നിലനിന്നിരുന്ന കേരളം യുദ്ധക്കളമായി മാറിയതിന് കാരണക്കാരന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് ഉണ്ടായിരിക്കുന്നത്. താന്‍ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി അല്ലെന്നകാര്യം മുഖ്യമന്ത്രി ഓര്‍ക്കണമെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.
കണ്ണൂര്‍ അക്രമരാഷ്ട്രീയത്തിലേക്ക് തിരിച്ചുപോയിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഡി.ജി.പിയുടെ പ്രസ്താവന.
ജനുവരി ഏഴിന് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാധാന സംഗമങ്ങള്‍ സംഘടിപ്പിക്കും. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
എല്ലാ കാലത്തും പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിമാര്‍ക്കെതിരേ കരിങ്കൊടി കാണിക്കാറുണ്ട്.
എന്നാല്‍, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് ആശുപത്രിയിലായവര്‍ക്കെതിരേ ജാമ്യമില്ലാ കേസ് എടുത്തത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന്റെ അറിവോടെയാണ്. ഇത് ഫാസിസ്റ്റ് ഭരണാധികാരികളുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."