അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി
ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രിം കോടതി. ന്യൂനപക്ഷ സ്ഥാപനമല്ലെന്ന മുന്‍ ഉത്തരവ് റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിലാണ് വിധി.
സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവി നിഷേധിച്ച 1967ലെ വിധി കോടതി റദ്ദാക്കി. ആര്‍ട്ടിക്കിള്‍ 30 പ്രകാരം സ്ഥാപനം ന്യൂനപക്ഷ പദവിക്ക് അര്‍ഹമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍വ്വകലാശാല ന്യൂനപക്ഷസ്ഥാപനമാണോ എന്ന് പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചു.
ജനുവരി 10 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സൂര്യകാന്ത്, ജെബി പര്‍ദിവാല, ദീപങ്കര്‍ ദത്ത, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയതാണ് ബെഞ്ച്.
അലീഗഢ് സര്‍വകലാശാല ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കുന്നതിന് മുമ്പുള്ള സ്ഥാപനം ആയതിനാല്‍ ന്യൂനപക്ഷ പദവി നല്‍കാനാവില്ലെന്നും എടുത്തുകളയണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ 1981ല്‍ കൊണ്ടുവന്ന അലീഗഢ് നിയമ ഭേദഗതി നിലനില്‍ക്കുവോളം കേന്ദ്ര സര്‍ക്കാറിന് അതിനെതിരെ സംസാരിക്കാനാവില്ലെന്ന് നേരത്തെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
സാമൂഹിക പരിഷ്‌കര്‍ത്താവ് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ (1817-1898) മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് 1875ല്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജാണ് 1920ല്‍ അലീഗഢ് മുസ്‌ലിം സര്‍വകലാശാലയായി മാറിയത്. 1920ല്‍ സെന്‍ട്രല്‍ ലെജിസ്ലേച്ചര്‍ അലീഗഢ് ആക്ട് പാസാക്കിയതോടെ ഈ കലാലയം സര്‍വകലാശാലയായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."